മോനിപ്പള്ളിയില്‍ തോട്ടിലേക്ക് ടോറസ് മറിഞ്ഞു

കുറവിലങ്ങാട്: എം.സി റോഡില്‍നിന്ന് സമീപത്തെ തോട്ടിലേക്ക് ടോറസ് ലോറി മറിഞ്ഞു. ഡ്രൈവറും ക്ളീനറും രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ മോനിപ്പള്ളിക്കും ചീങ്കല്ളേലിനും ഇടക്കാണ് അപകടം. എം.സി റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെറ്റലുമായി കുറവിലങ്ങാട് ഭാഗത്തേക്ക് വന്നതായിരുന്നു ടോറസ്. റോഡരികിലെ തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിയുകയായിരുന്നു. മോനിപ്പള്ളി മേഖലയില്‍ എം.സി റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. മഴ ശക്തമായതോടെ പലയിടത്തും നിര്‍മാണം നിലച്ച നിലയിലാണ്. പുതുവേലിയില്‍ ചോരക്കുഴി ഭാഗത്ത് നിര്‍മാണത്തിലിരുന്ന പാലത്തിന്‍െറ പണി അവസാനഘട്ടത്തിലാണ്. കൊടും വളവുകളുള്ള മോനിപ്പള്ളി മേഖലയില്‍ എം.സി റോഡിന്‍െറ പകുതിഭാഗം മണ്ണെടുത്ത നിലയിലാണ്. ചെറിയ അപകടങ്ങള്‍ മിക്ക ദിവസവും ഈ മേഖലയില്‍ സംഭവിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.