കടുത്തുരുത്തി: പെണ്‍കുട്ടിയെ സ്ഥിരമായി ശല്യപ്പെടുത്തിയ പൂവാലനെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. സ്കൂള്‍ വിദ്യാര്‍ഥിയെ അശ്ളീലം പറഞ്ഞ് ശല്യപ്പെടുത്തിയ പൂവാലനെ കുട്ടിയുടെ ബന്ധുക്കളത്തെി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30നാണ് സംഭവം. കോതനല്ലൂര്‍ സ്കൂളില്‍ പ്ളസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ബസ് കാത്തുനില്‍ക്കുമ്പോള്‍ ഇയാള്‍ അടുത്തത്തെി അശ്ളീലം പറയുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു. വിവരം പെണ്‍കുട്ടി അറിയിച്ചതിനത്തെുടര്‍ന്ന് വീട്ടുകാര്‍ എത്തി പൂവാലനെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കടുത്തുരുത്തിയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പെണ്‍കുട്ടിയോട് ക്ഷമ പറഞ്ഞതിനത്തെുടര്‍ന്ന് സ്വന്തം ജാമ്യത്തില്‍ കടുത്തുരുത്തി പൊലീസ് ഇയാളെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.