രക്തം കിട്ടാനില്ല; ഡെങ്കിപ്പനി ആശങ്ക വര്‍ധിപ്പിക്കുന്നു

കോട്ടയം: ജില്ലയില്‍ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യമേഖലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. രോഗികള്‍ക്ക് ആവശ്യമായ രക്തം പകരം നല്‍കാന്‍ ആശുപത്രികളും ജില്ലാ ആരോഗ്യവകുപ്പ് അധികൃതരും വലയുകയാണ്. ഈ മാസം പകുതി പിന്നിടുമ്പോള്‍തന്നെ ജില്ലയില്‍ 132പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഈ വര്‍ഷം ഇതുവരെ 357 പേരാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിപ്പനി പിടിപെട്ട് രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ രോഗിക്ക് രക്തം കയറ്റേണ്ടി വരും. എന്നാല്‍, ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ സ്വന്തമായി ബ്ളഡ് ബാങ്കുകളുള്ള സ്വകാര്യ ആശുപത്രികളില്‍പോലും ആവശ്യത്തിന് രക്തമില്ലാതെ വലയുകയാണ്. പലപ്പോഴും രക്തം ലഭിക്കാത്തതുമൂലം രോഗികളുടെ ആരോഗ്യാവസ്ഥ വഷളാകുന്ന അവസ്ഥയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്ളേറ്റ്ലെറ്റുകളുടെ എണ്ണം പതിനായിരത്തില്‍ താഴെയാകുമ്പോഴാണ് രോഗിക്ക് രക്തം ആവശ്യമായി വരുന്നത്. എന്നാല്‍, ഇപ്പോള്‍ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെയത്തെുമ്പോള്‍തന്നെ രക്തത്തിന് ആളെ കണ്ടത്തൊന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടുതുടങ്ങും.നിലവില്‍ ജില്ലയുടെ സമീപപ്രദേശങ്ങളായ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം ഡെങ്കിപ്പനി പടരുകയാണ്. ഇവിടങ്ങളിലുള്ളവരും രക്തത്തിന് ജില്ലയിലെ വിവിധ സംഘടനകളെയും ആശുപത്രികളെയും സമീപിക്കുന്നതും രക്തക്ഷാമത്തിന് കാരണമാകുന്നുണ്ട്. ഇപ്പോള്‍ ആശുപത്രികളും രോഗികളുടെ ബന്ധുക്കളും കോളജ് വിദ്യാര്‍ഥികളെയാണ് ആശ്രയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.