കോട്ടയം: ഒമാനില്‍ കൊല്ലപ്പെട്ട പെട്രോള്‍ പമ്പ് സൂപ്പര്‍വൈസര്‍ മണര്‍കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ വൈകും. മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പിന്‍െറ (ജോണിക്കുട്ടി -47) മൃതദേഹമാണ് നാട്ടിലത്തെിക്കാന്‍ വൈകുന്നത്. തിങ്കളാഴ്ച നാട്ടിലത്തെിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച മൃതദേഹം എംബാം ചെയ്യാന്‍ കഴിയാതിരുന്നതിനാലാണ് ഈ പ്രതീക്ഷക്ക് തിരിച്ചടിയേറ്റത്. മസ്കത്തിലെ സൈനിക ആശുപത്രിയില്‍ ഉച്ചക്ക് രണ്ടുവരെ മാത്രമേ റമദാന്‍ പ്രമാണിച്ച് എംബാം ചെയ്തു കൊടുക്കുയുള്ളൂ. അതിനാലാണ് നാട്ടിലത്തെിക്കുന്നതിനുള്ള നടപടി വൈകുന്നത്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം അനുസരിച്ച് തിങ്കളാഴ്ച രാവിലെ 10ന് എംബാം ചെയ്ത് നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ നടപടി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 6.40ന് പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹം നാട്ടിലത്തെിലത്തെിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. അതേസമയം, ജോണ്‍ ഫിലിപ്പിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ടു എട്ടു ഒമാനികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തന്നെയാണു കൊലപാതകം ചെയ്തതെന്ന നിഗമനത്തിലാണ് ഒമാന്‍ പൊലീസ്. വെടിവെച്ചശേഷം വിജനമായ സ്ഥലത്ത് ജോണിനെ ഉപേക്ഷിക്കുകയായിരുന്നു. രക്തം വാര്‍ന്നാണു മരണപ്പെട്ടതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.