കോട്ടയം: അപകട ഭീഷണി സൃഷ്ടിക്കുന്ന താഴത്തങ്ങാടി കുളപ്പുരക്കടവിലെയും അറുപുഴ കവലയിലെയും മരങ്ങള്‍ വെട്ടിനീക്കണമെന്നാവശ്യവുമായി നാട്ടുകാര്‍. താഴത്തങ്ങാടി ജലമേളയുടെ ഫിനിഷിങ് പോയന്‍റായ കുളപ്പുര കടവിലെ വന്‍ മരമാണ് അപകടാവസ്ഥയിലുള്ളത്. വേരുകള്‍ ദ്രവിച്ച മരം ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ഇതിന്‍െറ കൊമ്പുകള്‍ ഇടക്കിടെ ഒടിഞ്ഞുവീഴുന്നുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ മരം സമീപത്തെ വീടുകളുടെ മുകളിലേക്ക് വീഴാനും സാധ്യതയുണ്ട്. അടുത്തിടെ ഇതിനടുത്തുനിന്നിരുന്ന മരം മീനച്ചിലാറ്റിലേക്ക് കടപുഴകിയിരുന്നു. വള്ളം കളി നടക്കുമ്പോള്‍ വന്‍ ജനാവലി ഈ മരത്തിന് കീഴില്‍ നിലയുറപ്പിക്കാറുണ്ട്. ആറാട്ടുകടവ് കൂടിയായതിനാല്‍ ഇതുമായി ബന്ധപ്പെട്ടും ജനം ഇവിടെ എത്താറുണ്ട്. മരം വെട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്കും ആര്‍.ഡി.ഒക്കും കോട്ടയം നഗരസഭാ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭ മരം മുറിച്ചുനീക്കാന്‍ കരാര്‍ നല്‍കിയെങ്കിലും ചിലര്‍ മരം മുറിക്കുന്നത് തടയുകയായിരുന്നു. പൊതുവെ ബലക്കുറവുള്ള ഇനം മരമായതിനാല്‍ ഏത് നിമിഷവും അപകടം സംഭവിക്കാം. മരം ചാഞ്ഞനിലയിലുമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത് മുറിച്ചുമാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അറുപുഴ കവലയിലെ മരത്തിന്‍െറ ശിഖരങ്ങള്‍ മുറിച്ചുമാറ്റണമെന്നാണ് പ്രദേശവാസികള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. വൈദ്യുതി ലൈനുകള്‍ മരച്ചില്ലകള്‍ക്കിടയിലൂടെയാണ് കടന്നുപോകുന്നത്. ഇതിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനും മരച്ചില്ലകളില്‍ തട്ടുന്നുണ്ട്. കാറ്റുണ്ടാകുമ്പോള്‍ വൈദ്യുതി കമ്പികളും മരച്ചില്ലകളും കൂട്ടിമുട്ടുക പതിവാണ്. ഈ മരശിഖരങ്ങള്‍ സമീപത്തെ ഇരുമ്പുതൂക്കുപാലത്തിലും സ്പര്‍ശിച്ചാണ് നില്‍ക്കുന്നത്. മരങ്ങളിലൂടെ വൈദ്യുതി പ്രവഹിച്ച് പാലത്തിലേക്കത്തെുന്ന സാഹചര്യമുണ്ടായാല്‍ വന്‍ അപകടം സംഭവിച്ചേക്കാം. വിദ്യാര്‍ഥികളും സമീപത്തെ പള്ളിയിലേക്കത്തെുന്ന വിശ്വാസികള്‍ അടക്കം നിരവധിപേര്‍ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.