ചങ്ങനാശേരി: നഗരത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ പൊലീസ് നടപടി കര്‍ശനമാക്കി. ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍വരെയും എം.സി റോഡില്‍ പെരുന്ന മുതല്‍ കരിക്കിനത്തേ് ജങ്ഷന്‍വരെയും റോഡരികിലും ഫുട്പാത്തിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് 100 രൂപ പിഴയീടാക്കും. ഉടമയെ കണ്ടത്തൊനായില്ളെങ്കില്‍ വാഹനത്തില്‍ മഞ്ഞകാര്‍ഡ് പതിക്കും. തുടര്‍ന്ന് ഉടമയുടെ വിലാസം ശേഖരിച്ച് നോട്ടീസ് അയക്കും. വാഹന ഉടമ പൊലീസ് സ്റ്റേഷനിലത്തെി പിഴയടക്കണം, അല്ലാത്തപക്ഷം കോടതി നടപടിക്കു വിധേയമാകേണ്ടി വരും. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് നടപടി പൊലീസ് കര്‍ശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ചങ്ങനാശേരിയില്‍ ഇത്തരത്തില്‍ അറുപതോളം കേസുകള്‍ എടുത്തിട്ടുണ്ട്. തെങ്ങണ, മാമ്മൂട്, മോസ്കോ, കുന്നുംപുറം ജങ്ഷനുകളിലെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാന്‍ തൃക്കൊടിത്താനം പൊലീസും പരിശോധന കര്‍ശനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.