ചങ്ങനാശേരി: റവന്യൂ ടവറിലെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഏഴു നിലകളിലായുള്ള വിവിധ സര്‍ക്കാര്‍ ഓഫിസുകളിലത്തൊന്‍ ജനം പടികള്‍ കയറി ബുദ്ധിമുട്ടുകയാണ്. മാസങ്ങളായി ലിഫ്റ്റുകള്‍ തകരാറിലാണെങ്കിലും ഹൗസിങ് ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ളെന്നാണ് പരാതി. ശാരീരിക ന്യൂനതയുള്ളവരും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ളവരാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതുമൂലം ദുരിതം അനുഭവിക്കുന്നത്. താലൂക്ക് ഓഫിസ്, മജിസ്ട്രേറ്റ് കോടതി, വാണിജ്യ നികുതി ഓഫിസ്, ഹൗസിങ് ബോര്‍ഡ്, എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ്, സബ് രജിസ്ട്രാര്‍, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍, എന്‍.സി.സി തുടങ്ങി ഇരുപത്തഞ്ചോളം സര്‍ക്കാര്‍ ഓഫിസുകളും അഭിഭാഷകരുടെ ഓഫിസുകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ സത്വര നടപടി സ്വീകരിക്കണമെന്ന് അഡ്വക്കറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ബോബന്‍ ടി. തെക്കേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് അഡ്വ. അനില്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.