കുറവിലങ്ങാട്: കെ.എസ്.ടി.പി അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച എം.സി റോഡില്‍ മഴക്കാലമത്തെിയതോടെ അപകടപരമ്പര. വ്യാഴാഴ്ച ഒരുകിലോമീറ്ററിനുള്ളില്‍ മാത്രം നടന്നത് മൂന്ന് അപകടങ്ങള്‍. പുലര്‍ച്ചെ രണ്ടോടെയാണ് ആദ്യ അപകടം. കാളികാവ് ഭാഗത്തുണ്ടായത് മണലുമായി എത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണംവിട്ട് റോഡിന്‍െറ സംരക്ഷണഭിത്തി തകര്‍ത്ത് പത്തടിയിലധികം താഴ്ചയുള്ള പാടശേഖരത്തേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ളീനര്‍ക്കും നിസ്സാരപരിക്കേറ്റു. രാവിലെ 8.45ന് വെമ്പള്ളി ജങ്ഷന് തൊട്ടുമുമ്പ് നിയന്ത്രണംവിട്ട കാര്‍ ബൈക്ക് യാത്രക്കാരനെ പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തി. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ വെമ്പള്ളി ആനശ്ശേരില്‍ ലിന്‍സിനെ (42) തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 9.15ന് കുര്യം ജങ്ഷന് സമീപം എതിരെവന്ന കാറിലെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടയില്‍ ചാടിയതിനുശേഷം മതിലിലിടിച്ചുനിന്നു. ആര്‍ക്കും പരിക്കില്ല. പട്ടിത്താനം മുതല്‍ കുറവലിങ്ങാട് വരെയുള്ള ഭാഗത്ത് എം.സി റോഡ് നവീകരിച്ചതോടെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അടുത്തിടെ പട്ടിത്താനം ഭാഗത്ത് നിയന്ത്രണംവിട്ട സ്കൂട്ടര്‍ വാഹനങ്ങള്‍ക്കടയില്‍പെട്ട് സ്കൂട്ടര്‍ യാത്രക്കാരനായ അതിരമ്പുഴ സ്വദേശി പി.ജെ. ജോസഫ് തല്‍ക്ഷണം മരിച്ചിരുന്നു. കുര്യം ജങ്ഷനില്‍ നിയന്ത്രണംവിട്ട കാര്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി തടിവെട്ടു തൊഴിലാളികളടക്കം എട്ടുപേര്‍ക്ക് സാരമായി പരിക്കേറ്റതും അടുത്തിടെയാണ്. രണ്ടാഴ്ചമുമ്പ് പകലോമറ്റത്ത് നിയന്ത്രണംവിട്ട കാറുകള്‍ പരസ്പരം കൂട്ടിയിടിച്ചിരുന്നു. പൊലീസ് സ്റ്റേഷന് സമീപത്ത് നിയന്ത്രണംവിട്ട ഇന്നോവകാര്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്തതും സമീപദിവസമാണ്. അപകട സൂചക ബോര്‍ഡുകളോ, റിഫ്ളക്ടറുകളോ, ദിശാബോര്‍ഡുകളോ, കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്ന സീബ്രാലൈനുകളോ തുടങ്ങി അപകട മുന്നറിയിപ്പുകള്‍ നല്‍കുന്ന യാതൊന്നും നിര്‍മാണം പൂര്‍ത്തീകരിച്ച ഈ റോഡില്‍ കെ.എസ്.ടി.പി സ്ഥാപിച്ചിട്ടില്ല. സ്കൂള്‍ വര്‍ഷത്തിന് തുടക്കമായതോടെ ആദ്യഘട്ടത്തില്‍ രാവിലെയും വൈകുന്നേരവും സ്കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ റോഡുമുറിച്ചുകടക്കുന്നതിന് സഹായിക്കുന്നതിന് രംഗത്തുണ്ടായിരുന്ന പൊലീസും ദിവസങ്ങള്‍ പിന്നിട്ടതോടെ ഉള്‍വലിഞ്ഞിരിക്കയാണ്. സ്കൂള്‍ വിട്ടുവിട്ട് റോഡിലേക്കത്തെുന്ന കുട്ടികള്‍ പലരും അമിതവേഗത്തിലത്തെുന്ന വാഹനങ്ങളില്‍നിന്ന് തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.