കോട്ടയം: പഴയ മാര്‍ക്കറ്റിലെ ഇറച്ചി സ്റ്റാളുകള്‍ നിലം പൊത്താറായിട്ടും കച്ചവടക്കാരെ ഒഴിപ്പിക്കാനോ കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ നഗരസഭാഅധികൃതര്‍ തയാറാകുന്നില്ല. കെട്ടിടത്തിന്‍െറ പടിക്കെട്ട് കഴിഞ്ഞ ദിവസം തകര്‍ന്നിട്ടും നഗരസഭാ അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. കെട്ടിടത്തിന്‍െറ മുഴുവന്‍ ബീമുകളിലും കമ്പികള്‍ മാത്രമാണിപ്പോളുള്ളത്. സിമന്‍റും മെറ്റലും ഇളകിപ്പോകുകയും കെട്ടിടം അപകടാവസ്ഥയിലാണെന്ന് നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. പ്രതിദിനം മുപ്പതോളം ജീവനക്കാരാണ് കെട്ടിടത്തിലെ വിവിധ സ്റ്റാളുകളില്‍ ജോലി ചെയ്യുന്നത്. മൂന്നു ദിവസം മുമ്പാണ് കെട്ടിടത്തിന്‍െറ ഉള്ളിലൂടെ മുകളിലേക്കുള്ള കോണിപ്പടി വലിയ ശബ്ദത്തോടെ നിലം പതിച്ചത്. 12 സ്റ്റാളുകളാണ് ഇവിടെയുള്ളതെങ്കിലും ആറെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലക്ഷങ്ങള്‍ നല്‍കി കരാറെടുത്തവര്‍പോലും അപകടാവസ്ഥ മുന്നിലെടുത്ത് കച്ചവടം നടത്താന്‍ മുന്നോട്ട് വരുന്നില്ല. പുലര്‍ച്ചെ ആറു മുതല്‍ നൂറുകണക്കിന് പേരാണ് ബീഫ്, മട്ടന്‍ സ്റ്റാളുകളിലത്തെുന്നത്. മഴ ശക്തമാകുന്നതോടെ കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലത്തൊറുണ്ടെന്ന് സ്റ്റാളുകളിലെ ജീവനക്കാര്‍ പറയുന്നു. എല്ലാവര്‍ഷവും ലക്ഷങ്ങള്‍ രൂപ നല്‍കിയാണ് ലേലം പിടിക്കുന്നത്. എന്നാല്‍, അതനുസരിച്ചുള്ള സൗകര്യം ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.