കോട്ടയം: കനത്തകാറ്റിലും മഴയിലും കുമരകം മേഖലയില്‍ വ്യാപകനാശം. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലിനും എട്ടുമണിയോടുകൂടിയുമാണ് കുമരകത്തും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടാക്കിക്കൊണ്ട് ശക്തമായ കാറ്റും മഴയും ഉണ്ടായത്. നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. ഇതിനിടെ, മത്സ്യബന്ധനത്തിനുപോയവരെ കാണായതും കുമരകത്തെ ഭീതിയിലാഴ്ത്തി. കുമരകം പഞ്ചായത്തിലെ ആറ്, 10, 11 വാര്‍ഡുകളിലും തിരുവാര്‍പ്പ് പഞ്ചായത്തിലെ ചെങ്ങളം മൂന്നുമൂലയിലുമാണ് ഏറെ നാശങ്ങള്‍ ഉണ്ടായത്. കുമരകം ആറാംവാര്‍ഡില്‍ എഴുപതില്‍ചിറ സാറാമ്മ ജോയിയുടെ വീടിന്‍െറ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പൂര്‍ണമായും പറന്നുപോയി. കുമരകം ഉണ്ണിമാന്തറ സി.എസ്.ഐ പള്ളിയുടെ മുകളിലേക്ക് മരം കടപുഴകി വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായി. 10ാം വാര്‍ഡില്‍ കണ്ണമ്പള്ളി വിജയന്‍െറ വീടിന് മുകളില്‍ മരണംവീണ് മേല്‍ക്കൂര തകര്‍ന്നു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപറ്റി. ബ്ളോക് പഞ്ചായത്തില്‍നിന്ന് ലഭിച്ച ധനസഹായം ഉപയോഗിച്ചായിരുന്നു വീട് നിര്‍മാണം. കണ്ണന്തറ ജോര്‍ജ് കുട്ടിയുടെ വീടിന്‍െറ മുകളിലും മരംവീണു. നസ്രത്ത് പള്ളിക്ക് സമീപം വലാച്ചിറ രാജന്‍െറ വീട് ഭാഗീകമായി തകര്‍ന്നു. ചെങ്ങളം മുന്നുമൂല ചേലക്കരി അമ്പതില്‍ ബിജുവിന്‍െറ ഷീറ്റിട്ട മേലക്കൂര ശക്തമായ കാറ്റില്‍ പറന്നുപോയി. വാസയോഗ്യമല്ലാതായിരുന്ന മൂന്നുമൂല പ്രകാശിന്‍െറ മേല്‍കൂര ഭാഗീകമായി തകര്‍ന്നു. കുമരകം ഒറ്റപ്പുറം ഭാഗത്ത് വൈദ്യുതി പോസ്റ്റിടിഞ്ഞ് പാടത്തേക്കുവീണു. പത്താം വാര്‍ഡില്‍ വാളാംപറമ്പില്‍ ജോസിറെ പറമ്പില്‍ നിന്നിരുന്ന മരം പോസ്റ്റില്‍വീണ് ഒടിഞ്ഞ് വൈദ്യുതി ബന്ധം തകര്‍ന്നു. വാഴക്കളത്തില്‍ ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് മരം വീണ് വൈദ്യുതി ബന്ധം തകര്‍ന്നു. വ്യാഴാഴ്ച ശക്മായ കാറ്റില്‍ ലക്ഷക്കണക്കിന് നാശനഷ്ടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. കുമരകത്തും പരിസര പ്രദേശങ്ങളിലും വ്യാപക കൃഷിനാശവുമുണ്ടായി. നൂറുകണക്കിന് വാഴകളാണ് കടപുഴകിയത്. പച്ചക്കറി കൃഷിക്കും നാശമുണ്ടായിട്ടുണ്ട്. മരങ്ങള്‍വീണ് പലയിടങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.