ഈരാറ്റുപേട്ട: പൂഞ്ഞാര്‍ അടിവാരം റൂട്ടില്‍ കുടമുരുട്ടി പാലത്തിന്‍െറ കൈവരി തകര്‍ന്ന് അപകടാവസ്ഥയിലായി. പാലത്തിന്‍െറ കൈവരികള്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ്. തൂണുകള്‍ തമ്മില്‍ ഇരുമ്പുപൈപ്പുകള്‍കൊണ്ടാണ് ബന്ധിപ്പിക്കുന്നത്. ഇരു ഭാഗത്തും വളവുള്ളതിനാല്‍ പാലത്തിന്‍െറ കൈവരി തകര്‍ന്നതോടെ ഏതുസമയത്തും അപകടം ഉണ്ടാകാമെന്നനിലയിലാണ് . മഴക്കാലം ആരംഭിച്ചതോടെ പാലത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതും കനത്ത മഴയത്ത് ഒഴുകിയത്തെിയ മണ്ണും കല്ലും റോഡിന്‍െറ വശങ്ങളില്‍ കൂടിക്കിടക്കുന്നതും കൂടുതല്‍ ഗുരുതരമാണ്. പാലത്തിന്‍െറ ഇരുവശവും കാടുപിടിച്ച നിലയിലായതിനാല്‍ ഒരു വാഹനം പാലത്തില്‍ കയറിയാല്‍ പാലത്തിലൂടെയുള്ള കാല്‍നട അസാധ്യമാണ്. സമീപത്തെ റബര്‍തടി സംസ്കരണ കേന്ദ്രത്തിലേക്കുള്ള ഭാരമേറിയ വാഹനങ്ങള്‍ ദിനംപ്രതി പോകുന്നതും ഈ പാലം കടന്നുവേണം. സമീപകാലത്ത് കൈവരികള്‍ക്കിടയിലൂടെ നിയന്ത്രണംവിട്ട ബൈക്ക് തോട്ടിലേക്ക് വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാലത്തിന്‍െറ കൈവരികള്‍ അടിയന്തരമായി നന്നാക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.