മൂന്നാര്‍: മലിനജലം മുതിരപ്പുഴയാറിലേക്ക് ഒഴുക്കാന്‍ സ്വകാര്യ റിസോര്‍ട്ടിന് അനുമതി നല്‍കി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എഴുതിയ കത്ത് പുറത്ത്. പഴയ മൂന്നാര്‍ ആംഗ്ളോ തമിഴ് ഇംഗ്ളീഷ് മീഡിയം സ്കൂളിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിനാണ് മലിനജലം ഓടകള്‍ വഴി ആറ്റിലേക്ക് ഒഴുക്കാന്‍ അനുമതി നല്‍കിയത്. സ്കൂള്‍ വളപ്പില്‍ മലിനജലം തള്ളുന്നത് സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ 2011ല്‍ പഞ്ചായത്ത് പ്രസിഡന്‍റിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തത്തെിയ പ്രസിഡന്‍റ് റിസോര്‍ട്ടുടമകള്‍ക്ക് അനുകൂലമായി നടപടി സ്വീകരിക്കുകയായിരുന്നു. റിസോര്‍ട്ടുകളില്‍നിന്നുള്ള മലിനജലം ജലസ്രോതസ്സുകളില്‍ തള്ളുന്നത് തടയണമെന്ന ഹൈകോടതിവിധി നിലനില്‍ക്കെയാണ് പഞ്ചായത്ത് റിസോര്‍ട്ടിന് ഒത്താശ ചെയ്തത്. മൂന്നാറിലെ സ്വകാര്യ ഹോട്ടലുകള്‍ ഒരു ദിവസം 2000 മുതല്‍ 3000 ലിറ്റര്‍ വരെ മലിനജലമാണ് മുതിരപ്പുഴയാറിലേക്ക് പുറന്തള്ളുന്നത്. ഇതുമൂലം പുഴയിലെ അപൂര്‍വ ജൈവസമ്പത്ത് ഇല്ലാതാകുകയും മത്സ്യങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.