മൂന്നാറില്‍ നിയമലംഘനം തുടരുന്നു; സ്റ്റോപ് മെമ്മോക്കും പുല്ലുവില

മൂന്നാര്‍: മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ആര്‍.ഡി.ഒയുടെ നിര്‍ദേശപ്രകാരം വില്ളേജ് ഓഫിസര്‍മാര്‍ നല്‍കിയ സ്റ്റോപ് മെമ്മോക്ക് പുല്ലുവില. കലക്ടറുടെ അനുമതിയില്ലാത്ത നിര്‍മാണങ്ങള്‍ നിര്‍ത്താന്‍ നടപടിയെടുക്കാന്‍ മേയ് 27ന് ദേവികുളം ആര്‍.ഡി.ഒ സബിന്‍ സമീദ് ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ എട്ട് വില്ളേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൈയേറ്റം കണ്ടത്തെി സ്റ്റോപ് മെമ്മോ നല്‍കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് കെ.ഡി.എച്ച്, പള്ളിവാസല്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍ മേഖലകളില്‍ വില്ളേജ് ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയില്‍ 200ലധികം വന്‍കിട കൈയേറ്റങ്ങള്‍ കണ്ടത്തെുകയും 97 എണ്ണത്തിന് സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു. വില്ളേജ് ഓഫിസര്‍മാരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അനധികൃത കെട്ടിടങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ പഞ്ചായത്ത് അധികൃതരോടും ആര്‍.ഡി.ഒ നിര്‍ദേശിച്ചു. എന്നാല്‍, ഇതുവരെ ഒരു കെട്ടിടത്തിന്‍െറപോലും പെര്‍മിറ്റ് റദ്ദാക്കിയിട്ടില്ല. മൂന്നാര്‍ ടൗണില്‍ സ്വകാര്യവ്യക്തി അനധികൃതമായി നിര്‍മിച്ച ഇരുനിലക്കെട്ടിടം പൊളിച്ചുനീക്കിയ ആര്‍.ഡി.ഒയുടെ നടപടിക്കെതിരെ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ രംഗത്തത്തെിയിരുന്നു. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചെങ്കിലും സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്ക് പച്ചക്കൊടി കാട്ടി. എന്നാല്‍, പ്രാദേശികനേതൃത്വം സമ്മര്‍ദം ചെലുത്തിയതോടെ ഒഴിപ്പിക്കല്‍ അവസാനിച്ചതുപോലെയാണ്. സ്റ്റോപ് മെമ്മോകള്‍ കാറ്റില്‍പറത്തി ഭൂമാഫിയ കുന്നുകളും ചോലവനങ്ങളും എക്സ്കവേറ്റര്‍ ഉപയോഗിച്ച് വെട്ടിനിരത്തി കെട്ടിടം നിര്‍മിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.