ചങ്ങനാശേരി: അത്യാധുനിക രീതിയില്‍ നിര്‍മിച്ച ഹൈജിനിക് മത്സ്യ മാര്‍ക്കറ്റിലെ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റും ജലസംവിധാനത്തിനുള്ള കുഴല്‍ക്കിണറും പ്രവര്‍ത്തനക്ഷമമല്ലാത്തതിനെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റില്‍ മലിനജലം നിറഞ്ഞു. വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റിലേക്കും കുഴല്‍ക്കിണറില്‍നിന്നു വെള്ളം ശേഖരിക്കുന്ന മോട്ടോറിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചതോടെയാണ് കഴിഞ്ഞ നാലുമാസമായി ഇവയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റിന്‍െറ ഉദ്ഘാടന വേളയില്‍ കടമുറികള്‍ക്കും വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റിനും കുഴല്‍ക്കിണറിനുമെല്ലാം ഒരു കണക്ഷനിലൂടെയാണു വൈദ്യുതി നല്‍കിയിരുന്നത്. എന്നാല്‍, ഇവക്കെല്ലാം കൂടിയുള്ള ഒരുമാസത്തെ വൈദ്യുതി ബില്‍ ബാധ്യതയായപ്പോള്‍ നഗരസഭ അധികൃതര്‍ മാര്‍ക്കറ്റിലേക്കുള്ള മൊത്തം വൈദ്യുതി ബന്ധവും വിച്ഛേദിക്കുകയായിരുന്നു. ഇതോടെ കടമുറികള്‍ വാടകക്ക് എടുത്തിട്ടുള്ള വ്യാപാരികള്‍ പ്രത്യേകം വൈദ്യുതി കണക്ഷന്‍ എടുത്താണ് വ്യാപാരം പുനരാരംഭിച്ചത്. എന്നാല്‍, വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റിലേക്കും കുഴല്‍ക്കിണറ്റിലേക്കുമുള്ള വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ നഗരസഭ അധികൃതര്‍ തയാറായിട്ടില്ല. വ്യാപാരികള്‍ പലതവണ പരാതിനല്‍കിയെങ്കിലും നഗരസഭ അനുകൂലമായ തീരുമാനമെടുക്കാതെ നിസ്സംഗത പാലിക്കുകയാണെന്നാണ് ആരോപണം. നിലവില്‍ ദിവസവും മാര്‍ക്കറ്റ് വൃത്തിയാക്കാന്‍ വ്യാപാരികള്‍ വെള്ളം പുറത്തുനിന്ന് വിലകൊടുത്തുവാങ്ങിയാണ് ഉപയോഗിക്കുന്നത്. മാര്‍ക്കറ്റ് വൃത്തിയാക്കിയശേഷമുള്ള മലിനജലം ശുദ്ധീകരിക്കേണ്ട വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നതിനാല്‍ മലിനജലം അവിടത്തെന്നെ കെട്ടിക്കിടക്കുകയാണ്. ഇിവിടെനിന്നുള്ള ദുര്‍ഗന്ധം മറ്റു വ്യാപാരശാലകള്‍ക്കും കുടുംബങ്ങള്‍ക്കും ദുരിതമായിരിക്കുകയാണ്. ചുറ്റിനും കാടുകളും വളര്‍ന്നു പന്തലിച്ചു. മലിനജലം കെട്ടിക്കിടക്കുന്നതുമൂലം കൊതുകിന്‍െറയും ഈച്ചയുടെയും ശല്യം രൂക്ഷമാണ്. ഇതിനിടയില്‍ മത്സ്യവ്യാപാരം നടത്തുന്നതിനായി നഗരസഭയില്‍നിന്ന് കടമുറികള്‍ ലേലത്തിന് എടുത്തിട്ടുള്ള ചെറുകിട വ്യാപാരികളില്‍ പലരും വ്യാപാരം ഉപേക്ഷിച്ചുപോയി. ബാക്കിയുള്ളവരും ഇവിടത്തെ അസഹ്യമായ ദുര്‍ഗന്ധവും മലിനജലവും കാരണം വ്യാപാരം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. കെട്ടിടനിര്‍മാണം സംബന്ധിച്ചുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ചു നിയമപരമായുള്ള തടസ്സമാണ് പ്രശ്നപരിഹാരത്തിന് കാലതാമസം നേരിടാന്‍ കാരണമെന്നും നഗരസഭാ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.