ചളിവെള്ളത്തില്‍ ‘മുങ്ങി’ കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്

കോട്ടയം: മഴയത്തെിയതോടെ കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വെള്ളക്കെട്ടില്‍. സ്റ്റാന്‍ഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്‍ഡിലൂടെ കടന്നുപോകുന്ന ബസുകളിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ നടുവൊടിയും യാത്രയാണ്. ഇതിനൊപ്പമാണ് കുഴികളില്‍ വെള്ളവും നിറഞ്ഞിരിക്കുന്നത്. ബസുകള്‍ കടന്നുപോകുമ്പോള്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിച്ചുവീഴുന്നതും പതിവാണ്. ചളിവെള്ളത്തിലൂടെ ചവിട്ടിവേണം യാത്രക്കാര്‍ക്ക് ബസില്‍ കയറാന്‍. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്ത് വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഒന്നാം പ്ളാറ്റ്ഫോമില്‍നിന്ന് രണ്ടിലേക്ക് തിരിയുന്ന ഭാഗത്ത് വന്‍കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അതേസമയം, ബസ് ടെര്‍മിനല്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ളെന്ന നിലപാടിലാണ് ഡിപ്പോ അധികൃതര്‍. പുതിയ ഗാരേജിന്‍െറ പണി പുരോഗമിക്കുകയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍, പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വൈകുമെന്നിരിക്കെ അതുവരെ ദുരിതം അനുഭവിക്കണമോയെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. താല്‍ക്കാലികമായി ഇതിന് പരിഹാരം കാണാനെങ്കിലും അധികൃതര്‍ തയാറാകണമെന്ന് ഇവര്‍ പറയുന്നു. മെറ്റല്‍ നിരത്താനെങ്കിലും നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ശനിയാഴ്ചത്തെ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വ മുറികളുടെ മാലിന്യപൈപ്പുകള്‍ പൊട്ടി സ്റ്റാന്‍ഡിലേക്ക് ഒഴുകുന്നുണ്ട്. ഇത്തരം മലിനജലത്തില്‍ ചവിട്ടിവേണം യാത്രക്കാര്‍ക്ക് ബസുകളില്‍ കയറാന്‍. സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍നിന്നുള്ള മാലിന്യജലം അടക്കമുള്ളവയും സ്റ്റാഡിലേക്കാണ് ഒഴുക്കുന്നതെന്നും ആക്ഷേപമുണ്ട്.സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റിലേക്ക് എത്തുന്നതും യാത്രക്കാര്‍ക്ക് ദുരിതമാണ്. മാലിനജലം ചവിട്ടിവേണം ഇവിടേക്ക് പോകാനെന്നതാണ് സ്ഥിതി. ഗാരേജിന്‍െറ നിര്‍മാണത്തിന്‍െറ ഭാഗമായി ജോലികള്‍ നടക്കുന്നതിനാല്‍ സ്റ്റാന്‍ഡില്‍ സ്ഥലപരിമിതിയും യാത്രക്കാരെ ബാധിക്കുന്നുണ്ട്. സ്റ്റാന്‍ഡിലേക്ക് കയറാനും ഇറങ്ങാനും കഴിയാതെ ബസുകള്‍ ഗതാഗതക്കുരുക്കിലാകുന്നതും പതിവാണ്. 130 സര്‍വിസുകളാണ് ദിനേന കോട്ടയം ഡിപ്പോയില്‍നിന്ന് നടത്തുന്നത്. കൂടാതെ വിവിധ ഡിപ്പോകളില്‍നിന്നുള്ള മുന്നൂറിലധികം ബസുകളും ഇവിടെയത്തെുന്നുണ്ട്. അതിനിടെ, നിര്‍മാണ ജോലികളുടെ ഭാഗമായി താല്‍ക്കാലികമായി സജ്ജീകരിച്ചിരിക്കുന്ന കോടിമതയിലെ വര്‍ക്ഷോപ്പും മഴയില്‍ വെള്ളത്തിലായി. കനത്ത മഴയില്‍ വര്‍ക്ഷോപ് പരിസരത്ത് വെള്ളവും കയറി. ഇതോടെ അറ്റകുറ്റപ്പണിയും മുടങ്ങി. കഴിഞ്ഞദിവസം വെള്ളം കയറിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി മുടങ്ങിയതിനാല്‍ നിരവധി സര്‍വിസുകളും മുടങ്ങിയിരുന്നു. ശനിയാഴ്ചയും കനത്ത മഴ വര്‍ക്ഷോപ് ജീവനക്കാര്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.