കുമളി: രാജ്യത്തെ പ്രമുഖ ആന സംരക്ഷണ കേന്ദ്രം കൂടിയായ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ആന സംരക്ഷണപ്രവര്‍ത്തനങ്ങള്‍ പാളുന്നു. കടുവാ സങ്കേതത്തിലെ വെസ്റ്റ് ഡിവിഷനില്‍ മൂന്നു മാസത്തിനിടെ മൂന്ന് ആനകള്‍ ചെരിഞ്ഞിട്ടും സംഭവം അധികൃതര്‍ അറിയാതിരുന്നത് പരാതിക്കിടയാക്കി. വെസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെട്ട പമ്പ, അഴുത റേഞ്ചുകളിലാണ് മാസങ്ങള്‍ പഴക്കമുള്ള ആനകളുടെ ജഡങ്ങള്‍ കണ്ടത്തെിയത്. വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പമ്പ റേഞ്ചിലെ ശബരിമലയിലേക്കുള്ള പരമ്പരാഗത പാതയിലാണ് ആനയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. ഇതിന് പിന്നാലെ അഴുത റേഞ്ചിലെ കരിമ്പിന്‍തോട് ഭാഗത്തുനിന്ന് ആനയുടെ ജഡം കണ്ടത്തെി. ജീര്‍ണിച്ച ജഡം ആവശ്യമായ പരിശോധനകളൊന്നും നടത്താതെ വനപാലകര്‍ കാട്ടില്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജിലന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചത്. വനമേഖലയിലെ ഉപ്പുപാറ ഭാഗത്ത് ആന ചെരിഞ്ഞത് വനപാലകര്‍ കണ്ടത്തെിയിരുന്നു. ഇതും വിജിലന്‍സിന്‍െറ നിര്‍ദേശപ്രകാരം പമ്പ റേഞ്ച് ഓഫിസര്‍ നടത്തിയ പരിശോധനയിലായിരുന്നു. എന്നാല്‍, വനത്തില്‍ ചത്തനിലയില്‍ കാണപ്പെടുന്ന ജീവികളെ കാട്ടില്‍ കുഴിച്ചുമൂടി പുറംലോകമറിയാതെ സൂക്ഷിക്കാനാണ് വനപാലകരില്‍ ചിലരുടെ ശ്രമം. ദുരൂഹത തുടര്‍ന്നതോടെ ആന ചെരിഞ്ഞത് സംബന്ധിച്ച് വനംവകുപ്പ് ഇന്‍റലിജന്‍സ്-വിജിലന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. കൊമ്പുകള്‍ മോഷ്ടിക്കുന്നതിനായി ആനകളെ വേട്ടയാടിയതാണെന്ന സംശയം ശക്തമായതോടെയാണ് വനംവകുപ്പ് അന്വേഷണ സംഘം രംഗത്തിറങ്ങിയത്. ഇതിനിടെ കഴിഞ്ഞദിവസം വനത്തിനുള്ളില്‍നിന്ന് നാടന്‍ തോക്കുമായി ഒരാളെ അന്വേഷണ സംഘം പിടികൂടിയതായും വിവരമുണ്ട്. രാജ്യത്തെ പ്രമുഖ കടുവ-ആന സംരക്ഷണ കേന്ദ്രത്തില്‍ വേട്ടക്കാര്‍ താവളമാക്കുന്നതായുള്ള വിവരം ഏറെ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. ആനകള്‍ ചെരിഞ്ഞ സംഭവങ്ങള്‍ മൂടിവെച്ച വനപാലകര്‍ക്കെതിരെ നടപടിക്കും ഇതോടെ സാധ്യതയേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.