കോട്ടയം: കാലവര്‍ഷത്തിനൊപ്പം ദുരിതങ്ങളും പെയ്യുമ്പോഴും ജില്ലയില്‍ മഴ കാര്യമായ നാശമുണ്ടാക്കിയിട്ടില്ളെന്ന് റവന്യൂ അധികൃതര്‍. ഇവരുടെ കണക്കനുസരിച്ച് മഴയില്‍ ജില്ലയില്‍ ഇതുവരെയുണ്ടായ നാശനഷ്ടം രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നതുമാത്രം! ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍വീണ് നിരവധി വീടുകള്‍ തകര്‍ന്നപ്പോഴാണ് റവന്യൂവകുപ്പിന്‍െറ വിചിത്രകണക്ക്. കഴിഞ്ഞദിവസം താഴത്തങ്ങാടിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നിരുന്നു. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളില്‍ വന്‍ മരങ്ങള്‍ കടപുഴകി നിരവധി വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍, ഇതൊന്നും റവന്യൂ വകുപ്പ് അറിഞ്ഞിട്ടില്ല. കണക്കുകള്‍ ശേഖരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കാലവര്‍ഷം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും കൃത്യമായ കണക്ക് ഇവര്‍ ശേഖരിക്കാത്തത് ദുരിതബാധിതര്‍ക്കുള്ള ധനസഹായത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കാലവര്‍ഷ അപകടങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കാലവര്‍ഷം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും നാശനഷ്ടത്തിന്‍െറ തോതെടുക്കാന്‍പോലും പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ല. കൃഷിഭവനുകളില്‍നിന്ന് താമസിച്ചെങ്കിലും വിവരശേഖരണം നടത്തുന്നുണ്ട്. അതേസമയം, ഉദ്യോഗസ്ഥരുടെ കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നത്. താഴത്തേട്ടില്‍നിന്ന് കണക്കുകള്‍ പൂര്‍ണമായി എത്തിയിട്ടില്ല. ഇതിന് ഒരാഴ്ച സമയമെടുക്കുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞിവസങ്ങളില്‍ ചെയ്ത മഴയില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ സാരമായ നാശനഷ്ടമാണ് സംഭവിച്ചത്. വരുംദിവസങ്ങളില്‍ മഴ കനക്കുന്നതോടെ നാശനഷ്ടം ഏറിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.