പൊന്‍കുന്നം: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അഞ്ചുദിവസമായി പൂട്ടിയ നിലയില്‍. കക്കൂസ് മാലിന്യം നിറഞ്ഞതിനത്തെുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ദിവസവും ആയിരക്കണക്കിനു യാത്രക്കാര്‍ എത്തുന്ന ദേശീയപാതയിലെ ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തത് വലക്കുകയാണ്. വിദ്യാര്‍ഥികളും സ്ത്രീ യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാതായതോടെ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടനാഴികളും റോഡുകളും യാത്രക്കാര്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിന് ഉപയോഗിക്കുകയാണ്. പരിസരം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. കംഫര്‍ട്ട് സ്റ്റേഷന്‍ എത്രയുംവേഗം തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ടൗണിലെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. അതേസമയം, കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗം പി. മോഹന്‍റാം പറഞ്ഞു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട്സ്റ്റേഷന്‍ നവീകരിക്കണമെന്നത് ഏറെനാളത്തെ ആവശ്യമാണ്. ഇപ്പോഴുള്ള കംഫര്‍ട്ട് സ്റ്റേഷനെക്കുറിച്ച് തുടക്കംമുതലേ പരാതി ഉയര്‍ന്നിരുന്നു. അശാസ്ത്രീയമായ നിര്‍മാണരീതിയെന്നാണ് ആക്ഷേപം. നിരവധിതവണ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ വിവിധസംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുവരുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം താല്‍ക്കാലികമായ അറ്റകുറ്റപ്പണി നടത്തി കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. എന്നാല്‍, പലതവണ അറ്റകുറ്റപ്പണി ചെയ്തെങ്കിലും ടാങ്കിന്‍െറ ചോര്‍ച്ച തടയാന്‍ സാധിച്ചിട്ടില്ല. മഴക്കാലമായാല്‍ മലിനജലം പുറത്തേക്കൊഴുകുന്നത് പൂര്‍ണമായും തടയാന്‍ കഴിഞ്ഞിട്ടില്ല. വൃത്തിഹീനവും ദുര്‍ഗന്ധപൂര്‍ണവുമാണ് ഉള്‍വശം. കംഫര്‍ട്ട്സ്റ്റേഷന്‍ വൃത്തിയാക്കാന്‍ ആവശ്യത്തിന് വെള്ളമത്തെിക്കാനുള്ള സംവിധാനവും ഇവിടില്ല. ഉപയോഗിക്കാനത്തെുന്ന പൊതുജനത്തിനോട് നിശ്ചിത നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നു എന്ന പരാതി നിലനില്‍ക്കുമ്പോഴും ഇവിടം വൃത്തിയാക്കുന്ന കാര്യത്തില്‍ നടത്തിപ്പുകാര്‍ അലംഭാവം കാട്ടുകയാണ്. മിക്കപ്പോഴും വെള്ളമില്ല എന്നാണ് ഇവര്‍ പറയുന്നത്. ദിനംപ്രതി നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമാണ് ഈ ബസ്സ്റ്റാന്‍ഡ് വഴി കടന്നുപോകുന്നത്. കംഫര്‍ട്ട് സ്റ്റേഷനില്‍നിന്നുള്ള ദുര്‍ഗന്ധം പരിസരമാകെ വ്യാപിക്കുന്നതുമൂലം നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.