ഈരാറ്റുപേട്ട: സ്റ്റാന്‍ഡില്‍ ബസ് കയറിയില്ല എന്നാരോപിച്ച് ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കയറി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കുന്തീപ്പറമ്പില്‍ മാഹിന്‍ (23), സുനീര്‍ (21), കടപ്ളാക്കല്‍ അജ്മല്‍ (23), ഇസ്മായില്‍പറമ്പില്‍ സുബിന്‍ (21) എന്നിവരെയാണ് പാലാ ഡിവൈ.എസ്.പി സുനീഷ് ബാബു, ഈരാറ്റുപേട്ട സി.ഐ എസ്.എം. റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ എത്തിയ രണ്ട് ഓട്ടോയും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഏതാനുംപേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന ബസ് കടുവാമൂഴി സ്റ്റാന്‍ഡില്‍ കയറിയില്ളെന്ന് പറഞ്ഞ് ബസിനെ പിന്തുടര്‍ന്ന് രണ്ട് ഓട്ടോകളില്‍ വന്ന സംഘം ഡിപ്പോയില്‍ കയറി ജീവനക്കാരെ മര്‍ദിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ കുര്യാക്കോസ്, കണ്ടക്ടര്‍ സിബി തടസ്സം പിടിക്കാനത്തെിയ കണ്ടക്ടര്‍ മുഹമ്മദ് അജീബ് എന്നിവര്‍ ചികിത്സയിലാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിപ്പോയിലെ ജീവനക്കാര്‍ ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പെടെ നിരവധി ബസുകള്‍ ശനിയാഴ്ച സര്‍വിസ് നടത്തിയില്ല. രാവിലെ പത്തോടെ ജീവനക്കാര്‍ ടൗണില്‍ പ്രകടനം നടത്തി. ഏതാനും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിക്കുകയും ഉച്ചയോടെ ബസുകള്‍ ഓടിത്തുടങ്ങുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമം ഇതിനു മുമ്പും നടന്നിട്ടുണ്ട്. അടുത്തിടെ ബസിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ ജീവനക്കാരനെ മര്‍ദിച്ചിരുന്നു. ദീര്‍ഘ ദൂര ബസുകള്‍ ഒഴിച്ചുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടുവാമുഴി സ്റ്റാന്‍ഡില്‍ കയറുമെന്ന മുന്‍ തീരുമാനം പിന്‍വലിച്ചതായും നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയും എന്ന് ഉറപ്പു ലഭിക്കുന്നതുവരെ കടുവാമുഴി സ്റ്റാന്‍ഡില്‍ ഇനി കെ.എസ്.ആര്‍.ടി.സി ബസുകള്‍ കയറില്ളെന്നും സംയുക്ത തൊഴിലാളി യൂനിയന്‍ പ്രതിനിധി അഷ്റഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.