ചങ്ങനാശേരി: വാഹന പരിശോധനക്കിടെ അഡീഷനല്‍ എസ്.ഐയെ കാര്‍ ഇടിപ്പിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ തൃക്കൊടിത്താനം പൊട്ടശ്ശേരി ചിറപ്പുരയിടത്തില്‍ ശ്യാമോനെതിരെ (24) വധശ്രമത്തിന് കേസെടുത്തു. അറസ്റ്റിലായ ശ്യാമോനൊപ്പം കാറിലുണ്ടായിരുന്ന പൊട്ടശേരി ചക്രപ്പുരക്കല്‍ അഖിലിനെ (25) കോടതി റിമാന്‍ഡ് ചെയ്തു. അപകടശേഷം ശ്യാമിന് ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ച ഫാത്തിമാപുരം സ്വദേശി ജോമോനെ (29) കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ ടി.വി. ജോസഫിനാണ് (54) കാറിടിച്ച് പരിക്കേറ്റത്. ഇദ്ദേഹം ചത്തെിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃക്കൊടിത്താനം കടമാഞ്ചിറ ചൂളപ്പടി റോഡില്‍ കടമാഞ്ചിറ ഭാഗത്ത് വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കൈകാണിച്ച് കാര്‍ നിര്‍ത്തിച്ചപ്പോള്‍ ഡോക്ടറാണെന്നാണ് ശ്യാം പൊലീസിനോടു പറഞ്ഞത്. മദ്യപിച്ചെന്ന് കണ്ടത്തെിയപ്പോള്‍ എസ്.ഐയെ ഇടിച്ച് രക്ഷപ്പെടുകയായിരുന്നു. പിടിച്ചെടുത്ത കാറില്‍ ഡോക്ടറുടെ എംബ്ളം പതിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ഡോക്ടര്‍ വിറ്റ കാറാണെന്നും എംബ്ളം മാറ്റാതെ ഉപയോഗിച്ചു വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.