കോട്ടയം: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ് തുകയില്‍ ഉഴവൂര്‍ പഞ്ചായത്ത് വിവേചനം കാണിക്കുന്നുവെന്ന് പരാതി. മോനിപ്പള്ളി മാങ്കുന്നേല്‍ കെ. രാജുവാണ് തന്‍െറ മകന്‍െറ കാര്യത്തില്‍ വിവേചനം കാട്ടുന്നുവെന്ന പരാതിയുമായി പഞ്ചായത്തിനെതിരെ രംഗത്തത്തെിയിരിക്കുന്നത്. പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ആച്ചിക്കല്‍ ഐ.എച്ച്.ഡി.പി കോളനിയിലെ അഞ്ചുസെന്‍റ്് സ്ഥലത്ത് താമസിക്കുന്ന തന്‍െറ മകന്‍ എം.ആര്‍. അജിത്കുമാര്‍ നൂറുശതമാനം കാഴ്ച വൈകല്യമുള്ളയാളും അപസ്മാര രോഗിയുമാണെന്ന് കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉഴവൂര്‍ മദര്‍ തെരേസ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ അജിത്തിന് 2012 മുതല്‍ സമാന വൈകല്യമുള്ള കുട്ടികള്‍ക്ക് ലഭിക്കുന്നതിലും കുറഞ്ഞ തുകയാണ് സ്കോളര്‍ഷിപ് ഇനത്തില്‍ ലഭിക്കുന്നതെന്ന് രാജു ആരോപിച്ചു. ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ മുഖ്യമന്ത്രിക്കുവരെ പരാതി നല്‍കി. എന്നാല്‍, ഒരു നടപടിയുമുണ്ടായിട്ടില്ല. പഞ്ചായത്തിന്‍െറ ഒത്താശയോടെ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലമാണ് ഇങ്ങനെയുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. അജിത് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.