ചങ്ങനാശേരി: സ്റ്റോപ്പുകളില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജനമൈത്രി പൊലീസ് സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനം. നിയമങ്ങള്‍ കാറ്റില്‍പറത്തി പായുന്ന വാഹനങ്ങളും മൂന്നുപേരുമായി ഇടവഴികളിലൂടെ പായുന്ന ഇരുചക്ര വാഹനങ്ങളെയും ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓടിക്കുന്ന കുട്ടികളെയും പിടികൂടും. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെയും ശിക്ഷാനടപടി ഉണ്ടാകും. ജങ്ഷനുകളില്‍ ഉള്‍പ്പെടെ ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്നതരത്തില്‍ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നവരെയും കുട്ടികള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നവരെയും പിടികൂടും. പുലര്‍ച്ചെ മുതല്‍ ഇടവഴികള്‍ ഉള്‍പ്പെടെയുള്ള റോഡുകളില്‍ പരിശോധന കര്‍ശനമാക്കാനും ജനമൈത്രി പൊലീസ് സുരക്ഷാസമിതി യോഗം തീരുമാനിച്ചു. ചങ്ങനാശേരിയിലെ തെരഞ്ഞെടുക്കപ്പെട്ട 11 സ്കൂളുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് നോട്ട്ബുക്കുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നു യോഗം അറിയിച്ചു. ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ സക്കറിയ മാത്യു, എസ്.ഐ സിബി തോമസ്, സി.ആര്‍.ഒ പി.എന്‍. രമേശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.ടി. സജികുമാര്‍, താലൂക്ക് റെസിഡന്‍റ്സ് അസോ. പ്രസിഡന്‍റ് പ്രഫ. എസ്. ആനന്ദക്കുട്ടന്‍, സെക്രട്ടറി ജി. ലക്ഷ്മണന്‍, ബുള്ളറ്റ് ക്ളബ് പ്രസിഡന്‍റ് സ്കറിയ ആന്‍റണി വലിയപറമ്പില്‍, ജോണ്‍സണ്‍ ജോസഫ്, പി.പി. മോഹനന്‍, അനില്‍ പായിക്കാട്, അനിത പ്രസാദ്, ജോസഫ് ഇഞ്ചിപറമ്പില്‍, എബി സുശീലന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.