ഗവ. സ്കൂളുകളിലെ പുല്ലുചത്തെിയില്ല: ചങ്ങനാശേരി നഗരസഭാ കൗണ്‍സിലില്‍ ബഹളം

ചങ്ങനാശേരി: പ്രവേശനോത്സവത്തിന് മുമ്പ് നഗരസഭാ പരിധിയിലെ ഗവ. സ്കൂളുകളിലെ പുല്ലുചത്തെി വൃത്തിയാക്കണമെന്ന തീരുമാനം നടപ്പാക്കാഞ്ഞതിനെതിരെ ചങ്ങനാശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. വാഴപ്പള്ളി കോയിപ്രം ഗവ. സ്കൂളില്‍ ശുചീകരണം നടത്താത്തതിനെതിരെ കൗണ്‍സിലര്‍ രേഖ ശിവകുമാര്‍ രൂക്ഷവിമര്‍ശമാണ് ഉയര്‍ത്തിയത്. നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികള്‍ മൂന്നു ദിവസം വന്നുപോയെങ്കിലും സ്കൂള്‍ വളപ്പിലെ പുല്ല് വെട്ടിമാറ്റിയില്ളെന്ന് കൗണ്‍സിലര്‍ ആരോപിച്ചു. പുല്ലു ചത്തെുന്ന യന്ത്രത്തില്‍ ഇന്ധനം നിറക്കാന്‍ നാലു തവണയായി 800 രൂപ നല്‍കിയിരുന്നു. കൂടാതെ വിഷയം ശുചീകരണ വിഭാഗത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായില്ളെന്നാണ് ആക്ഷേപം. ബുധനാഴ്ചകൂടി ശുചീകരണം നടത്തിയില്ളെങ്കില്‍ ശുചീകരണ വിഭാഗം ഓഫിസിനു മുന്നില്‍ സമരം നടത്തുമെന്നും രേഖ ശിവകുമാര്‍ പറഞ്ഞു. നഗരത്തിലെ മറ്റ് സ്കൂളിലെ അവസ്ഥയും ഇതാണെന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമമല്ലാത്തതിനെതിരെയും ആരോപണം ഉയര്‍ന്നു. നഗരസഭയുടെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്വര്‍ണക്കടയുടെ നിക്ഷേപവും വാടകയും കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. വിഷയം ഫിനാന്‍സ് കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് അടുത്ത കൗണ്‍സിലില്‍ തീരുമാനമെടുക്കും. നഗരസഭാ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.