ചിങ്ങവനത്ത് വീടുകളില്‍ മോഷണവും മോഷണശ്രമവും

കോട്ടയം: ചിങ്ങവനം ഫ്രഞ്ച്മുക്ക് ഭാഗത്തെ ഒരു വീട്ടില്‍ മോഷണവും രണ്ടു വീടുകളില്‍ മോഷണശ്രമവും. മലകുന്നം ആനക്കുഴി പനച്ചിങ്കല്‍ ഒൗസേഫ് ഒൗസേഫിന്‍െറ വീട്ടിലാണ് മോഷണം. ഒന്നര പവന്‍ വീതമുള്ള രണ്ടു മാല മോഷണം പോയി. ഫ്രഞ്ച്മുക്ക് ആലഞ്ചേരി സിബിച്ചന്‍െറ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വ്യാഴാഴ്ച അര്‍ധരാത്രി 12.30ഓടെയായിരുന്നു ഒൗസേഫ് ഒൗസേഫിന്‍െറ വീട്ടില്‍ മോഷണം നടന്നത്. വീടിന്‍െറ കതക് പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കള്‍ ഒൗസേഫിന്‍െറ ഭാര്യയുടെയും മകളുടെയും ഒന്നര പവന്‍ വീതമുള്ള രണ്ടു മാല പൊട്ടിച്ചു രക്ഷപ്പെടുകായിരുന്നു. തൊട്ടടുത്ത മുറിയില്‍നിന്ന് മൊബൈലും കവര്‍ന്നു. ശബ്ദം കേട്ടുണര്‍ന്ന ഒൗസേഫിന്‍െറ ഭാര്യയെ മര്‍ദിക്കുകയും ചെയ്തു. ആലഞ്ചേരി സിബിച്ചന്‍െറ വീട്ടില്‍ പുലര്‍ച്ചെ 2.30ഓടെയായിരുന്നു മോഷണശ്രമം. വീടിന്‍െറ ജനലിന്‍െറ ഭാഗത്തുനിന്നു ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാരെ കണ്ടയുടന്‍ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. മൂന്ന് മോഷ്ടാക്കളുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.