ഉപതെരഞ്ഞെടുപ്പ്: പോളിങ് സമാധാനപരം, വോട്ടെണ്ണല്‍ വെള്ളിയാഴ്ച

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത് കണിച്ചുകളം ആറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിങ്. ആകെയുള്ള 1251 വോട്ടര്‍മാരില്‍ 950 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ചങ്ങനാശേരി സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാര്‍ നിസാര്‍ ഹുസൈന്‍ റിട്ടേണിങ് ഓഫിസറായിരുന്നു. മാമ്മൂട് സെന്‍റ് ഷന്താള്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ ക്രമീകരിച്ച രണ്ടു ബൂത്തുകളിലായിട്ടാണ് പോളിങ് നടന്നത്. യു.ഡി.എഫ് പഞ്ചായത്ത് അംഗമായിരുന്ന ഷിബു മാത്യു ചത്തെിപ്പുഴ മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നിധീഷ് തോമസ് കോച്ചേരി, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജയ്സണ്‍ ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ഥി ബാബു ചാക്കോ വരിക്കാപ്പള്ളി എന്നിവരാണ് മത്സരരംഗത്തുള്ളത്. വോട്ടടെുപ്പ് സമാധാനപരമായിരുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് മുളംകുന്ന് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ 86 ശതമാനം പോളിങ്. മരുതുംമൂട് കുമാരനാശാന്‍ സ്മാരക സ്കൂളിലും വടക്കേമുളംകുന്ന് ഹെല്‍ത്ത് സെന്‍ററിലുമായി നടന്ന വോട്ടെടുപ്പില്‍ വാര്‍ഡില്‍ ആകെയുള്ള 854 വോട്ടര്‍മാരില്‍ 734പേര്‍ വോട്ടവകാശം വിനിയോഗിച്ചു. കുമാരനാശാന്‍ സ്മാരക സ്കൂളില്‍ 512 വോട്ടര്‍മാരില്‍ 440 പേരും വടക്കേമുളംകുന്ന് ബൂത്തില്‍ 345 വോട്ടര്‍മാരില്‍ 294പേരും വോട്ട് ചെയ്തു. വാര്‍ഡിലെ മുന്‍ അംഗം കേരള കോണ്‍ഗ്രസിലെ ഷാജി ജോസഫ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് രാജിവെച്ച് ഷാജി ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ വി.എം. ജോസഫ്, എല്‍.ഡി.എഫില്‍ സി.പി.എം സ്വതന്ത്രനായി മാമച്ചന്‍ ലൂക്കോസ്, എന്‍.ഡി.എ യുടെ അനീഷ് വാലുപറമ്പില്‍, ജോസഫ് ജേക്കബ് കൊടുങ്ങാക്കല്‍ സ്വതന്ത്രനായും ജനവിധി തേടി. 13 അംഗ പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് ആറും സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇതോടെ യു.ഡി.എഫ് ഭരണത്തിലത്തെുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയിക്കാനായില്ളെങ്കില്‍ ഭരണം നഷ്ടമായേക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ പീരുമേട് മരിയഗിരി സ്കൂളില്‍ വോട്ടെണ്ണല്‍ നടക്കും. മണര്‍കാട് പഞ്ചായത്ത് രണ്ടാംവാര്‍ഡ് പറമ്പുകരയില്‍ ഉപതെരഞ്ഞെടുപ്പില്‍ 79.54 ശതമാനം പോളിങ്. 1276 വോട്ടര്‍മാരില്‍ 1015 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് മണര്‍കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. അരമണിക്കൂറിനുള്ളില്‍ ഫലം അറിയാന്‍ കഴിയും. ആര് വിജയിച്ചാലും പഞ്ചായത്ത് ഭരണത്തെ ബാധിക്കുകയില്ല. കോണ്‍ഗ്രസിന് 12 അംഗങ്ങള്‍ നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.