പൊന്‍കുന്നം: കെ.എസ്.ആര്‍.ടി എംപ്ളോയീസ് അസോ. (സി.ഐ.ടി.യു) യൂനിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഭരണകക്ഷി ജീവനക്കാരൂടെ കൂട്ട അവധി. ഇതോടെ ചൊവ്വാഴ്ച പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നുള്ള 16 സര്‍വിസുകള്‍ മുടങ്ങി. ഡിപ്പോയില്‍ സ്ഥിരമായി ഓപറേറ്റ് ചെയ്യുന്ന 38 സര്‍വിസുകളില്‍ 22 എണ്ണം മാത്രമാണ് നടന്നത്. സര്‍വിസുകള്‍ മുടങ്ങിയതോടെ സംഭവമറിയാതത്തെിയ യാത്രക്കാര്‍ ദുരിതത്തിലായി. ഡ്രൈവര്‍മാരുടെ അഭാവമാണ് പ്രധാനമായും സര്‍വിസുകള്‍ മുടങ്ങാന്‍ കാരണമായത്. പൊന്‍കുന്നം ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ കുറവ് സാധാരണ ദിവസങ്ങളില്‍ പോലും സര്‍വിസിനെ ബാധിക്കുന്നുണ്ട്. സമ്മേളനത്തിന്‍െറ പശ്ചാത്തലത്തില്‍ മറ്റ് ഡിപ്പോകളില്‍നിന്ന് ആവശ്യത്തിന് ജീവനക്കാരെ പകരം സര്‍വിസിന് ലഭിക്കാതെവന്നതും ബസുകള്‍ മുടങ്ങാന്‍ കാരണമായി. പാലാ, ഇരാറ്റുപേട്ട ഡിപ്പോകളില്‍നിന്ന് ഏതാനും ജീവനക്കാരെ മാത്രമാണ് സര്‍വിസ് ഓപറേഷനുവേണ്ടി ലഭ്യമാക്കാന്‍ അധികൃതര്‍ക്കായത്. യൂനിയനില്‍ അംഗങ്ങളായ മിക്ക ജീവനക്കാരെയും യൂനിയന്‍ നേതാക്കള്‍ ഇടപെട്ട് അവധിയെടുപ്പിച്ചെന്നും ആക്ഷേപമുണ്ട്. ആറു ബസുകള്‍ ഓപറേറ്റ് ചെയ്യുന്ന കാഞ്ഞിരപ്പള്ളി-പുനലൂര്‍ ചെയിന്‍ സര്‍വിസില്‍ അഞ്ചെണ്ണവും ഇന്നലെ ഓടിയില്ല. പാലാ-പൊന്‍കുന്നം ചെയിന്‍ സര്‍വിസില്‍ നാലെണ്ണം മുടങ്ങി. തെക്കേമല, മേലോരം, എടത്വ, കായംകുളം തുടങ്ങിയ പ്രധാന സര്‍വിസുകളും ഉച്ചക്ക് സര്‍വിസ് ആരംഭിക്കുന്ന പാണത്തൂര്‍ സൂപ്പര്‍ ക്ളാസ് സര്‍വിസും സമ്മേളനത്തിന്‍െറ പശ്ചാത്തലത്തില്‍ മുടങ്ങി. ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന സര്‍വിസുകള്‍ മുന്നറിയിപ്പില്ലാതെ മുടങ്ങിയത് യാത്രക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കി. കോര്‍പറേഷനെ കടക്കെണിയില്‍നിന്ന് രക്ഷിക്കുന്നതിന് അധികൃതര്‍ നടത്തുന്ന വരുമാനവര്‍ധന വാരാചരണ കാലയളവില്‍തന്നെ ഭരണകക്ഷി യൂനിയന്‍ നടത്തിയ കൂട്ട അവധിയെടുപ്പ് വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. 25 മുതല്‍ 31 വരെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ വരുമാനവര്‍ധന കാമ്പയിന്‍ നടത്തുന്നത്. ഇതിന്‍െറ ഭാഗമായി സര്‍വിസുകളൊന്നും മുടങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്ക് മുമ്പേ മാനേജ്മെന്‍റിന് നോട്ടീസ് നല്‍കിയ ശേഷമാണ് സമ്മേളനങ്ങള്‍ നടത്തുന്നതെന്ന് എംപ്ളോയീസ് അസോ. ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാലാണ് വരുമാന വര്‍ധന വാരാചരണത്തിനിടയിലും സമ്മേളനം നടത്തേണ്ടിവന്നതെന്നും മികച്ച കലക്ഷനുകളുള്ള സര്‍വിസുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നുമാണ് ഭാരവാഹികളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.