തേനി അപകടം: ആറ് വീടുകള്‍ക്ക് അളവില്ലാത്ത തണലായിരുന്നു അവര്‍...

ചെറുതോണി: തേനി ജില്ലയിലെ ദേവദാനംപെട്ടിക്ക് സമീപം പരശുരാമപുരത്ത് തിങ്കളാഴ്ച അപകടത്തില്‍ മരിച്ചവരുടെ വേദനതീര്‍ത്ത ആഘാതത്തില്‍ നെഞ്ചുലഞ്ഞുനില്‍ക്കുകയാണ് തങ്കമണി എന്ന ഗ്രാമം. ഇല്ലായ്മകളെ കൂട്ടായ്മയുടെ സന്തോഷം കൊണ്ട് തോല്‍പ്പിച്ച ആറ് കുടുംബങ്ങളുടെ തണലാണ് ഒറ്റരാത്രികൊണ്ട് അറ്റുവീണത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തങ്കമണിയിലേക്കും നീലിവയലിലേക്കും നിലക്കാത്ത ജനപ്രവാഹമായിരുന്നു. നീലിവയല്‍ വെട്ടുകാട്ടില്‍ അജീഷിന്‍െറ മരണമറിഞ്ഞ് 85കാരിയായ വല്യമ്മയുടെ വാവിട്ടുള്ള കരച്ചില്‍ ആര്‍ക്കും കണ്ടുനില്‍ക്കാനായില്ല. നീലിവയലില്‍നിന്ന് കുത്തനെയുള്ള കയറ്റവും ഇറക്കവും കടന്നുവേണം അജീഷിന്‍െറ വീട്ടിലത്തൊന്‍. യാത്ര ദുര്‍ഘടമായതിനാല്‍ മൃതദേഹം പിതൃസഹോദരന്‍ ദേവസ്യാച്ചന്‍െറ വീട്ടിലാണ് പൊതുദര്‍ശനത്തിനുവെച്ചത്. രണ്ടുമാസം മുമ്പ് വാഴവരയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ജോബി ജോണി അജീഷിന്‍െറ കുഞ്ഞമ്മയുടെ ഏക മകനാണ്. ഈ ദു$ഖം മറക്കുംമുമ്പാണ് മറ്റൊരു ദുര്‍വിധി കുടുംബത്തെ തേടിയത്തെിയത്. വിവരമറിഞ്ഞ് അമ്മ ഡെയ്സി ബോധമറ്റു. പട്ടാളക്കാരനായ സഹോദരനും ഒരു സഹോദരിയുമാണ് അജീഷിനുള്ളത്. വീടിന്‍െറ നെടുംതൂണായിരുന്നു ഈ ചെറുപ്പക്കാരന്‍. ചെറുപ്പം മുതല്‍ തടിപ്പണി ചെയ്തും കൂലിപ്പണിയെടുത്തും മാതാപിതാക്കള്‍ക്ക് താങ്ങായിരുന്നു നീലിവയല്‍ കൊച്ചുകരിപ്പാപ്പറമ്പില്‍ ബിനു. ആകെ സമ്പാദ്യം 20 സെന്‍റ് സ്ഥലം. ഹര്‍ത്താല്‍ ദിവസം രാവിലെ വീട്ടില്‍നിന്നിറങ്ങിയ ബിനു കൂട്ടുകാരോടൊപ്പം വേളാങ്കണ്ണിക്ക് പോകുന്നവിവരം അമ്മ റോസമ്മയെ വിളിച്ചറിയിച്ചിരുന്നു. പിതാവ് മരിച്ചശേഷം വീട് നോക്കിയിരുന്നത് ബിനുവും ചേട്ടന്‍ സിജുവും ചേര്‍ന്നാണ്. നല്ളൊരു വീടും സ്ഥിരവരുമാനവും എന്നും ബിനുവിന്‍െറ സ്വപ്നമായിരുന്നു. ജീവിക്കാന്‍ ഏത് തൊഴിലും ചെയ്യാന്‍ തയാറായിരുന്ന ബിനുവിനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതേ പറയാനുള്ളൂ. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട തോപ്രാംകുടി കനകക്കുന്ന് പടലാംകുന്നേല്‍ മോന്‍സി ജ്യേഷ്ഠന്‍ സാലസിന്‍െറ സംരക്ഷണയിലാണ് വളര്‍ന്നത്. ഒരുമാസം മുമ്പ് പെണ്ണുകാണാന്‍ പോയ മോന്‍സി ഇഷ്ടപ്പെട്ടതായി സഹോദരന്മാരോട് പറയുകയും ചെയ്തിരുന്നു. ചേട്ടന്‍െറ മക്കള്‍ക്ക് എന്ത് വാങ്ങണമെന്ന് ചോദിച്ചാണ് ശനിയാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയത്. റോഡില്ലാത്തതിനാല്‍ പിതൃസഹോദരന്‍ ഞാറക്കവലയിലെ ജോസിന്‍െറ വീട്ടിലാണ് പൊതുദര്‍ശനത്തിനുവെച്ചത്. വേളാങ്കണ്ണിക്ക് പോകുകയാണെന്നും തിങ്കളാഴ്ച തിരിച്ചത്തെുമെന്നും ശനിയാഴ്ച ജസ്റ്റിന്‍ അമ്മയോട് വിളിച്ചുപറഞ്ഞിരുന്നു. പക്ഷേ, അത് പാഴ്വാക്കായി. പിതാവിനും ചേട്ടനും എല്ലാ കാര്യങ്ങളിലും സഹായിയായിരുന്നു ജസ്റ്റിന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.