കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുന$സ്ഥാപിക്കാന്‍ രണ്ടാം തവണ യോഗത്തിലും തീരുമാനമായില്ല. എ.ഡി.എം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിരക്ക് സംബന്ധിച്ചു തര്‍ക്കമായതോടെ നിരക്കും ദൂരപരിധിയും തയാറാക്കി നല്‍കാന്‍ ഓട്ടോ തൊഴിലാളി സംഘടനകളെ ചുമതലപ്പെടുത്തി യോഗം അവസാനിപ്പിക്കുകയായിരുന്നു. ആറു മാസമായി പ്രവര്‍ത്തനം നിലച്ച പ്രീപെയ്ഡ് സംവിധാനം പുന$സ്ഥാപിക്കാനായി ആദ്യം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് തൊഴിലാളി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം രണ്ടാമതും വിളിച്ചു ചേര്‍ത്തത്. ആദ്യത്തെ ഒന്നര കിലോമീറ്ററിന് സര്‍ക്കാര്‍ നിശ്ചയിച്ച 20രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപ അധികം നല്‍കണമെന്നുമുള്ള പഴയ നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. പ്രീപെയ്ഡ് സംവിധാനം ആവശ്യമാണെന്നും എന്നാല്‍, തോന്നുംപടി ചാര്‍ജ് ഈടാക്കുന്ന ഓട്ടോകളുടെ നടപടി അവസാനിപ്പിക്കണമെന്നുമായിരുന്നു യോഗത്തില്‍ പങ്കെടുത്ത റെസിഡന്‍സ് അസോ. ഭാരവാഹികള്‍ അടക്കമുള്ള യാത്രക്കാരുടെ ആവശ്യം. പ്രീപെയ്ഡ് സംവിധാനത്തില്‍ കൂലി ഉയര്‍ത്താന്‍ കഴിയില്ളെന്ന് കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്നാണ് യാത്രക്കാര്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും പരാതിയില്ലാത്ത രീതിയിലേക്ക് നിരക്ക് കൊണ്ടുവരണമെന്ന അഭിപ്രായം ഉയര്‍ന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നിരക്ക് സംബന്ധിച്ച് തങ്ങളുടെ നിര്‍ദേശം തൊഴിലാളികള്‍ രേഖാമൂലം എഴുതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഘടനാ ഭാരവാഹികള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാകും പുതിയ നിരക്ക് തീരുമാനിക്കുക. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ്, കൗണ്‍സിലര്‍മാരായ സാബു പുളിമൂട്ടി, എസ്. ഗോപകുമാര്‍, സാലി മാത്യു, രേഖ രാജേഷ്, ഡെപ്യൂട്ടി കലക്ടര്‍ വി.ഡി. ജോണ്‍, ആര്‍.ടി.ഒ ഭാസ്കരന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.