ഈരാറ്റുപേട്ട: പ്രകൃതിയും മണ്ണും ജലവും സംരക്ഷിക്കാന്‍ സൈക്ക്ളില്‍ രാജ്യംചുറ്റുന്ന അമ്പു ചാള്‍സ് ഈരാറ്റുപേട്ടയിലത്തെി. ഭൂമിക്കൊരു കുട, മരം ഒരു വരം എന്ന സന്ദേശം രാജ്യമെങ്ങും എത്തിക്കാനാണ് തമിഴ്നാട് നാമക്കല്‍ സ്വദേശി അമ്പു ചാള്‍സ് സൈക്ക്ള്‍ യാത്ര തുടങ്ങിയത്. 2005 ഏപ്രില്‍ 28ന് ആരംഭിച്ച യാത്ര ഇതുവരെ 20 സംസ്ഥാനങ്ങളിലായി 70,000ത്തോളം കി.മീറ്റര്‍ പിന്നിട്ടു. മലിനീകരണമില്ലാത്തതിനാലും ആരോഗ്യത്തിന് നല്ലതിനാലുമാണ് യാത്രക്കായി സൈക്ക്ള്‍ തെരഞ്ഞെടുത്തതെന്ന് അമ്പു ചാള്‍സ് പറയുന്നു. തമിഴ്നാട് തീരങ്ങളെ തകര്‍ത്തെറിഞ്ഞ സൂനാമി ദുരന്തമാണ് സാമൂഹിക ശാസ്ര്തത്തില്‍ ബിരുദാനന്തര ബിരുദമുള്ള അമ്പു ചാള്‍സിനെ ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രകൃതി സംരക്ഷണ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്ന അമ്പു ചാള്‍സ് വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം സ്കൂളുകളില്‍ ബോധവത്കരണ ക്ളാസ് നടത്തിയിട്ടുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണം കഴിച്ചാണ് യാത്ര. രാത്രിയില്‍ ഒഴിഞ്ഞ മൈതാനത്തോ മരച്ചുവട്ടിലോ കിടന്നുറങ്ങും. നാട്ടില്‍ ധാരാളമായി കണ്ടിരുന്ന മിന്നാമുനുങ്ങുകളും തവളകളും അപ്രത്യക്ഷമായത് പ്രകൃതി നാശത്തിന്‍െറ ഉദാഹരണമാണെന്നും പുതുതലമുറ ജാഗരൂകരായില്ളെങ്കില്‍ ജീവിക്കാന്‍ ഭൂമിയില്ലാതാകുമെന്നും അമ്പു ചാള്‍സ് ഓര്‍മ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.