കുറവിലങ്ങാട്: നീതിക്കായുള്ള പോരാട്ടം പൂര്‍ത്തിയാകുംമുമ്പാണ് ഐക്കരക്കുന്നേല്‍ തോമസിന്‍െറ വിടവാങ്ങല്‍. ഇതോടെ രണ്ട് പതിറ്റാണ്ടിലധികം നീണ്ട അദേഹത്തിന്‍െറ അലച്ചിലിനുകൂടിയാണ് അന്ത്യമാകുന്നത്. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയത്തെ കോണ്‍വെന്‍റ്് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ ലോക്കല്‍ പൊലീസ് എത്തിയതോടെ ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് ചിലര്‍ രംഗത്തത്തെി. മകളുടെ മരണം കൊലപാതമാണെന്ന് വിശ്വസിച്ചിരുന്ന അരീക്കര ഐക്കരക്കുന്നേല്‍ തോമസ് മാത്യുവും ഇവര്‍ക്കൊപ്പം നിന്നു. ഇതോടെ ഒരുപിതാവിന്‍െറ നീതിക്കുള്ള പോരാട്ടത്തിന് തുടക്കമാകുകയായിരുന്നു. മരണത്തില്‍ ദുരൂഹത കണ്ടത്തെിയ പിതാവ് വിശദമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. ഒടുവില്‍ നീതിപീഠത്തിന്‍െറ കനിവ് തേടിയായി ഈ മൃഗസംരക്ഷണവകുപ്പ് മുന്‍ ജീവനക്കരന്‍െറ യാത്ര. നിരന്തരം കോടതികള്‍ കയറിയറങ്ങിയ അദ്ദേഹത്തെ ഇനി നീതിപീഠങ്ങളുടെ വരാന്തകളില്‍ കാണാനാകില്ല. അന്വേഷണങ്ങള്‍ മാറിമാറി വന്നു. ലോക്കല്‍ പൊലീസും ക്രൈംബാഞ്ചും ഒടുവില്‍ 1993 മാര്‍ച്ച് 29ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. തെളിവില്ളെന്ന കാരണത്താല്‍ പ്രതികളെ കണ്ടത്തൊന്‍ സാധിക്കില്ളെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിട്ടു. ഇതിനിടയിലും യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയാതിരുന്നത് തോമസിന് വേദനയായിരുന്നു. നിരവധി സമ്മര്‍ദങ്ങളെ അതിജീവിച്ചായിരുന്നു അദ്ദേഹം ഏകമകളുടെ മരണത്തിന്‍െറ കാരണക്കാരെ തേടിയത്. തെളിവുകളുടെ കാര്യത്തില്‍ ഓരോ കോടതി പരാമര്‍ശത്തേയും ഏറെ ശ്രദ്ധയോടെ നോക്കിയിരുന്ന തോമസ് വീണ്ടും കോടതിയെ വിശ്വാസത്തിലെടുത്ത് നീതിക്കായി പോരാടി. അരീക്കര സ്വദേശികളായിരുന്ന തോമസും കുടുംബവും അഭയയുടെ വേര്‍പാടിന് ശേഷം കുറവിലങ്ങാട്ടേക്ക് താമസം മാറ്റി. ഏക മകന്‍ ബിജുവിന് ദുബായില്‍ ജോലി കിട്ടി. അതിനുശേഷം താമരക്കാട്ടേക്ക് ബിജുവിനൊപ്പം താമസമാക്കി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഫയലുകളും പത്രവാര്‍ത്തകളും തോമസ് ശേഖരിച്ചുവച്ചിരുന്നു. ഒടുവില്‍ അഭയ കേസിലെ പ്രതികളെ സി.ബി.ഐ കണ്ടത്തെിയപ്പോള്‍ അന്തിമവിധി വരുംവരെ പോരാട്ടം തുടരുമെന്നായിരുന്നു അദേഹത്തിന്‍െറ പ്രതികരണം. എന്നാല്‍ ആ വിധിക്ക് കാത്ത് നില്‍ക്കാന്‍ ആ മനുഷ്യനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.