വിശ്വാസികളാല്‍ നിറഞ്ഞ് ഭരണങ്ങാനം

പാലാ: അല്‍ഫോന്‍സാമ്മയുടെ കാരുണ്യം തേടിയത്തെുന്ന വിശ്വാസികളാല്‍ നിറഞ്ഞ് ഭരണങ്ങാനം. തിരുനാളിന് മുന്നോടിയായി വിവിധ ഇടവകകളുടെയും സംഘടനകളുടെയും പദയാത്രകള്‍ ഭരണങ്ങാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച കര്‍ദിനാള്‍ ബസേലിയോസ് ക്ളിമീസ് കതോലിക്കാ ബാവ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. വെളിപ്പെടാനിരിക്കുന്ന സ്വാതന്ത്ര്യത്തോട് തുലനംചെയ്യുമ്പോള്‍ നമ്മുടെ സഹനം നിസ്സാരങ്ങളാണെന്ന് ബാവ പറഞ്ഞു. സഹനം ദൈവത്തിന്‍െറ വഴിയെ ചരിക്കാനുള്ള എളുപ്പവഴിയാണ്. ആത്മീയതയില്‍ ദൈവത്തെ കാണാനുള്ള കണ്ണ് അല്‍ഫോന്‍സാമ്മക്കുണ്ടായിരുന്നു. അത് ദൈവത്തിന്‍െറ കാരുണ്യമായിരുന്നു. ഭൗതികചിന്തകളാല്‍ നമ്മുടെ കണ്ണുകള്‍ മറക്കപ്പെടുമ്പോള്‍ ദൈവത്തെ കാണാന്‍ സാധിക്കില്ല. ദൈവത്തിന്‍െറ കാരുണ്യം വേദനകളിലും സഹനങ്ങളിലും മാത്രമല്ല നാം പ്രതീക്ഷിക്കേണ്ടത്. അതിരുകളില്ലാതെ ദൈവസ്നേഹം എപ്പോഴും നമ്മില്‍ ഉണ്ടാകുമെന്നും കര്‍ദിനാള്‍ പറഞ്ഞു. വൈകീട്ട് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുര്‍ബാന അര്‍പ്പിച്ചു. 6.30 മുതല്‍ ഭക്തിസന്ദ്രമായ ജപമാല, മെഴുകുതിരി പ്രദക്ഷിണം എന്നിവയും നടന്നു. തിങ്കളാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.