ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയത്തില്‍നിന്നുള്ള മലിനജലം പരിസരമാകെ വ്യാപിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പഞ്ചായത്തുവക പൊതു ശൗചാലയം കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സ്റ്റാന്‍ഡിലത്തെുന്ന യാത്രക്കാര്‍ നാറ്റം സഹിക്കാനാവാതെ മുഖം പൊത്തിയാണ് യാത്ര. ആര്‍പ്പൂക്കര പഞ്ചായത്തിന്‍െറ നിയന്ത്രണത്തിലുള്ളതാണ് ബസ് സ്റ്റാന്‍ഡും പൊതുശൗചാലയവും. ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ കൊതുകുകടി കൊള്ളാനും ദുര്‍ഗന്ധം ശ്വസിക്കാനും വിധിക്കപ്പെടുകയാണ്. ലക്ഷക്കണക്കിന് രൂപ മാസവരുമാനമുള്ള പഞ്ചായത്തുകളിലൊന്നാണ് ആര്‍പ്പൂക്കര. മധ്യകേരളത്തിലെ പ്രമുഖ ആതുരാലയം സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണ് അധികൃതരുടെ അലംഭാവത്താല്‍ വൃത്തിഹീനമായിക്കിടക്കുന്നത്. അഞ്ചു മാസത്തോളമായി മലിനജലം കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട്. പഞ്ചായത്ത് കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്നതും അനധികൃതമായി പ്രവര്‍ത്തിക്കുന്നതുമായ നിരവധി പഴവര്‍ഗശാലകളും മറ്റു വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള ഖരമാലിന്യവും ശൗചാലയത്തിന് മുന്നിലാണ് തള്ളുന്നത്. ശൗചാലയത്തിന് ഉള്ളിലുള്ള മുറികളും വൃത്തിഹീനമാണ്. ബസ്റ്റാന്‍ഡും ശൗചാലയവും വൃത്തിയോടെ സൂക്ഷിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.