ജനറേറ്റര്‍ വാടകക്കെടുക്കാന്‍ ട്രഷറി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന്

കാഞ്ഞിരപ്പള്ളി: വൈദ്യുതി മുടക്കം മൂലം പണമിടപാട് തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ജനറേറ്റര്‍ വാടകക്കെടുക്കാന്‍ ട്രഷറി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ലീഗല്‍ സര്‍വിസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൊന്‍കുന്നം സബ് ട്രഷറിയില്‍ തുടര്‍ച്ചയായി വൈദ്യുതി തടസ്സം ഉണ്ടാകുന്നതു മൂലമാണ് പണമിടപാടുകള്‍ക്ക് കാലതാമസം ഉണ്ടാകുന്നതെന്നും വൈദ്യുതി തകരാറുണ്ടാകുന്ന ദിവസങ്ങളില്‍ ജനറേറ്റര്‍ വാടകക്കെടുക്കാന്‍ ട്രഷറി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേടായ കമ്പ്യൂട്ടറിന്‍െറ അഞ്ച് യു.പി.എസും അടിയന്തരമായി നന്നാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്കുവേണ്ടി ജോയന്‍റ് ഡയറക്ടര്‍ സാജന്‍ പൊന്‍കുന്നം ലീഗല്‍ സര്‍വിസ് കോടതിയില്‍ നേരിട്ട് ഹാജരായി സത്യവാങ്മൂലം നല്‍കി. ഇതുസംബന്ധിച്ച് പി.യു.സി.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുല്‍ അസീസാണ് ലീഗല്‍ കോടതിയില്‍ ഹരജി നല്‍കിയത്. പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ ട്രഷറിയില്‍ പണമിടപാടുകള്‍ക്കത്തെുന്ന ഉപഭോക്താക്കളെ വൈദ്യുതി തകരാറു പറഞ്ഞ് കാലതാമസം വരുത്തുന്നതു ശരിയല്ളെന്ന് കോടതി അഭിപ്രായപ്പെട്ടു, വൈദ്യുതി തകരാറുണ്ടാകുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കാന്‍ പൊന്‍കുന്നം ട്രഷറി ഓഫിസര്‍ മടി കാണിക്കുന്നതിനെ കോടതി വിമര്‍ശിച്ചു. ഹരജിക്കാരനോട് വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടിവ് എന്‍ജിനീയറെകൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരജിക്കാരന്‍ മുമ്പ് ഇതേ കോടതിയില്‍ നല്‍കിയ ഹരജിയുടെ ഫലമായി കാസര്‍കോട് ജില്ലയിലെ ‘ബെല്‍’ എന്ന സ്ഥാപനത്തില്‍നിന്ന് ജനറേറ്റര്‍ വാങ്ങി പൊന്‍കുന്നം ട്രഷറിയില്‍ സപൈ്ള ചെയ്യാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ളെന്നും പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനിലേക്ക് ട്രഷറി മാറുമ്പോള്‍ പുതിയ ജനറേറ്റര്‍ അവിടെ സ്ഥാപിക്കുമെന്നും ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ബിജുമോന്‍ കോടതിയെ അറിയിച്ചു. 2016 ആഗസ്റ്റ് 17ന് മുമ്പ് പണമിടപാടുകാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും കേസ് അന്നത്തേക്ക് അവധിക്കുവെച്ചതായും റിട്ട. ജില്ലാ ജഡ്ജിയും അദാലത്തു കമ്മിറ്റി പ്രിസൈഡിങ് ഓഫിസറുമായ എ.കെ. ജോസഫ് ഉത്തരവിട്ടു. കഴിഞ്ഞദിവസം നടന്ന സിറ്റിങ്ങില്‍ അദാലത്ത് കമ്മിറ്റി അംഗം അഡ്വ. പി.എസ്. ജോസഫ്, ട്രഷറി ജോയന്‍റ് ഡയറക്ടര്‍ സാജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബിജുമോന്‍, ജില്ലാ ട്രഷറി സൂപ്രണ്ട് ജെ.എസ്. ബൈജു, പൊന്‍കുന്നം ട്രഷറി സൂപ്രണ്ട് ജോസ് ജോര്‍ജ്, ഹരജിക്കാരന്‍ എച്ച്. അബ്ദുല്‍ അസീസ് എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.