ദേശീയപാത വികസനത്തിന് മൂന്നു കോടി കൂടി

പൊന്‍കുന്നം: ദേശീയപാത 183ല്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പതിനാലാം മൈല്‍ മുതല്‍ മുണ്ടക്കയംവരെയുള്ള റോഡ് നവീകരണത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് മൂന്നു കോടി കൂടി അനുവദിച്ചതായി ആന്‍േറാ ആന്‍റണി എം.പി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍െറ അനുമതിയോടെ നവീകരണ പദ്ധതികളുടെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പതിനാലാം മൈല്‍ മുതല്‍ മുണ്ടക്കയംവരെയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകള്‍ നിര്‍മിക്കുകയും ഓട നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്യും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് ജങ്ഷന്‍ മുതല്‍ പൂതക്കുഴിവരെയുള്ള ഭാഗത്ത് ഓട നിര്‍മാണം, കലുങ്ക്, റോഡിന് ഇരുവശത്തും ടൈല്‍ പാകല്‍ എന്നിവക്ക് 75 ലക്ഷം രൂപയും പൊന്‍കുന്നം ടൗണ്‍, ഇലക്ട്രിസിറ്റി ഓഫിസ് ജങ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ ഓടനിര്‍മാണം, ടൈല്‍ പാകല്‍ എന്നിവക്ക് 70 ലക്ഷം രൂപയും പാറത്തോട്, മുണ്ടക്കയം എന്നീ സ്ഥലങ്ങളില്‍ ടൈല്‍ പാകല്‍, ഓട നിര്‍മാണം എന്നിവക്ക് 50 ലക്ഷം രൂപയും ഇരുപത്തിയാറാം മൈല്‍ ജങ്ഷന്‍ വീതികൂട്ടി നവീകരിക്കാന്‍ 45 ലക്ഷം രൂപയും ചെങ്കല്‍പള്ളി ജങ്ഷനില്‍ ബസ്ബേ നിര്‍മിക്കുന്നതിന് എട്ടു ലക്ഷം രൂപയും സെന്‍റര്‍ ലൈന്‍ മാര്‍ക്, സിഗ്നല്‍ ബോര്‍ഡ്, ദിശാ ബോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുകയെന്നും എം.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.