ഗാന്ധിനഗര്‍ (കോട്ടയം): കുടിവെള്ളത്തിനായി ആറുമാസത്തിനുള്ളില്‍ പൊലിഞ്ഞത് നാല് ജീവന്‍. കഴിഞ്ഞ ഫെബ്രുവരി ആറിന് കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മോട്ടോറില്‍നിന്ന് വിഷപ്പുകയേറ്റ് മൂന്നുപേര്‍ മരിച്ചതിന്‍െറ ഓര്‍മ മായുംമുമ്പാണ് അയ്മനത്തെ സമാന ദുരന്തം. സ്വന്തം സ്ഥലത്ത് നാട്ടുകാര്‍ക്ക് ഉപകാരമായി സ്ഥാപിച്ച മഴവെള്ള സംഭരണിക്കായി ഒടുവില്‍ സ്വന്തം ജീവനാണ് വല്യാട് മാങ്കീഴയില്‍ എം.ജി. രാജപ്പന്‍ നല്‍കിയത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച കൂറ്റന്‍ മഴവെള്ള സംഭരണിക്കുവേണ്ടി രാജപ്പനും സലിയുമാണ് സ്ഥലം വിട്ടുനല്‍കിയത്. പ്രദേശത്തെ സമുദായനേതാവെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും നാട്ടുകാര്‍ക്ക് ഏറെ ആദരണീയനായിരുന്നു രാജപ്പന്‍. ശുദ്ധജലത്തിന് പൊതുവെ ക്ഷാമമുള്ള വല്യാട് ഭാഗത്തെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്നു ഈ ശുദ്ധജലസംഭരണി. പരമാവധി കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടാന്‍ ഒരുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് നിര്‍മിച്ചത്. നിര്‍മിച്ചിട്ട് കാലം കുറെയായതിനാല്‍ വൃത്തിയാക്കണമെന്ന് രാജപ്പന്‍ പലതവണ എല്ലാവരോടും പറഞ്ഞിരുന്നു. ഒടുവില്‍ എല്ലാവര്‍ക്കും സമയം തരപ്പെട്ടതോടെ ശനിയാഴ്ച രാവിലെതന്നെ വൃത്തിയാക്കാനായി സംഘം ഒത്തുകൂടി. സംഭരണിക്കുള്ളിലെ വെള്ളം വറ്റിച്ച ശേഷം വൃത്തിയാക്കാനാണ് പദ്ധതിയിട്ടത്. വെള്ളം വറ്റിക്കുന്നതിന് സംഭരണിക്കുള്ളിലേക്ക് ഇറക്കിയ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴുണ്ടായ പുകയാണ് രാജപ്പന്‍െറ മരണത്തിന് കാരണമായത്. ഭാഗ്യം കൊണ്ടുമാത്രമാണ് മരണസംഖ്യ കൂടാതിരുന്നത്. സംഭരണിക്കുള്ളില്‍ കുടുങ്ങിയ മറ്റ് നാലുപേരെയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കുറിച്ചിയില്‍ കിണറ്റില്‍ ഇറക്കി പ്രവര്‍ത്തിപ്പിച്ച മോട്ടോറില്‍നിന്ന് പുക ശ്വസിച്ച് കിണറിന്‍െറ മധ്യഭാഗത്ത് അരികിലെ പുല്ലുപറിച്ച് വൃത്തിയാക്കുന്നതിനിടെ ബംഗാള്‍ സ്വദേശിയായ തൊഴിലാളി കിണറ്റിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനിറങ്ങിയ സുഹൃത്തും മോഹാലസ്യപ്പെട്ടത് മനസ്സിലാക്കി രണ്ടുപേരെയും രക്ഷിക്കാന്‍ ഇറങ്ങിയ മലയാളിയും വിഷപ്പുകയേറ്റ് മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.