കട്ടപ്പന: കള്ളിമുള്‍ച്ചെടി ഇനത്തില്‍പെട്ട ഡ്രാഗണ്‍ ഫ്രൂട്ട് സാധാരണ തണുപ്പ് കൂടിയ കാലാവസ്ഥയുള്ള പശ്ചിമഘട്ട മലനിരകളില്‍ വിളയില്ളെന്നാണ് പറയുന്നത്. എന്നാല്‍, അതെല്ലാം മറന്നേക്കൂ എന്ന് പറഞ്ഞുപോകും കട്ടപ്പന വട്ടക്കാവുങ്കല്‍ ആലീസിന്‍െറ വീട്ടുമുറ്റത്തത്തെിയാല്‍. ഹൈറേഞ്ചിന്‍െറ കാലാവസ്ഥയിലും ഡ്രാഗണ്‍ ഫ്രൂട്ട് വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ആലീസ്. റിട്ട. അധ്യാപികയായ ആലീസ് ഇന്തോനേഷ്യന്‍ സന്ദര്‍ശത്തിനിടെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്‍െറ തൈ വാങ്ങിയത്. കട്ടപ്പനയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ആലീസിന് ഇതിന്‍െറ ഒൗഷധമൂല്യത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇഷ്ടം തോന്നിയത്. ഒരു പഴം വാങ്ങി കഴിച്ചപ്പോള്‍ നാട്ടില്‍കൊണ്ടുപോയി നട്ടാലോയെന്നായി ആലോചന. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തില്‍ തൈ സംഘടിപ്പിച്ചു. ഒന്നരവര്‍ഷം മുമ്പ് നട്ടെങ്കിലും ഇപ്പോഴാണ് ആദ്യമായി കായ്ക്കുന്നത്. പൂവ് വിരിഞ്ഞ് കായുണ്ടായാല്‍ ഒന്നരമാസത്തിനകം പഴുത്ത് പാകമാകും. വിപണിയില്‍ കിലോക്ക് 750 രൂപ വരെ വിലയുണ്ട്. കാന്‍സറിനെയും കൊളസ്ട്രോളിനെയും പ്രതിരോധിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് കഴിവുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇലമുളച്ചി വിഭാഗത്തില്‍പെടുന്ന ഇതിന്‍െറ ഇല കൊഴിഞ്ഞുവീണാണ് പുതിയ ചെടി ഉണ്ടാകുന്നത്. ചുവന്ന നിറവും പ്രത്യേക ആകൃതിയുമുള്ള ചെടി ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും. സ്വാദിലും മുമ്പനാണ്. ഹൈറേഞ്ചില്‍ പലരും ഇപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.