കോട്ടയം: നഗരത്തെ ഭീതിയിലാഴ്ത്തി വീണ്ടും കാളയുടെ വിളയാട്ടം. മണിക്കൂറുക്കള്‍ക്കുശേഷം അഗ്നിശമനസേന ഏറെ പണിപ്പെട്ടു കാളയെ പിടിച്ചുകെട്ടി. കശാപ്പിനായി ശനിയാഴ്ച രാവിലെ കോടിമതയിലത്തെിച്ച കാളയാണ് വിരണ്ടോടിയത്. ശീമാട്ടി റൗണ്ടാന, ശാസ്ത്രി റോഡ് എന്നിവിടങ്ങളില്‍ എത്തിയ കാള ആദ്യം ശാന്തനായിരുന്നു. എന്നാല്‍, തിരക്കേറിയതോടെ പരിഭ്രാന്തനായി നഗരത്തിലെ റോഡുകളിലൂടെ ഓടാന്‍ തുടങ്ങി. കാല്‍നടക്കാരും വാഹനയാത്രികരും ഇതിനിടെ പെട്ടതോടെ നഗരം പരിഭ്രാന്തിയിലായി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തത്തെിയ കോട്ടയം ഈസ്റ്റ് പൊലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും പിന്നാലെയോടി പലതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കെ.കെ. റോഡിലൂടെ ഓടിയ കാള ബസേലിയസ് കോളജ് മുന്നില്‍നിന്ന് ലോഗോസ് ജങ്ഷനിലേക്കുള്ള റോഡിലേക്ക് കടന്നതോടെ അഗ്നിശമന സേന കുരുക്കിട്ടു പിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കെ.കെ. റോഡിലടക്കം ഗതാഗതം സ്തംഭിച്ചു. കാല്‍നടക്കാര്‍ ഭയന്നു സമീപത്തെ കെട്ടിടങ്ങളില്‍ അഭയം തേടി. കോട്ടയം മാര്‍ക്കറ്റിലെ വ്യാപാരിയായ ലത്തീഫ് കൊണ്ടുവന്ന കാളകളിലൊന്നാണു നഗരത്തെ വിറപ്പിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാളയെ നഷ്ടപ്പെട്ട വിവരം ഉടമ അറിഞ്ഞിരുന്നില്ല. പിന്നീട് വിവരം അറിഞ്ഞത്തെിയ ഉടമ ഇതിനെ മാര്‍ക്കറ്റിലേക്കുതന്നെ കൊണ്ടുപോയി. ദിവസങ്ങള്‍ക്കു മുമ്പും നഗരത്തില്‍ കാള വിരണ്ടോടിയിരുന്നു. അന്നും കശാപ്പുശാലയിലത്തെിച്ച കാളയാണു വിരണ്ടത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലൂടെ ഓടിയശേഷം വട്ടമൂട് ഭാഗത്തത്തെിയ കാളയെ പിന്തുടര്‍ന്ന നാട്ടുകാരില്‍ പലര്‍ക്കും അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.