എരുമേലി: ശബരിമല സീസണ് മുന്നോടിയായി എരുമേലിയുടെ വിവിധ പ്രദേശങ്ങളില്‍ കാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. കെല്‍ട്രോണുമായി സഹകരിച്ചാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന്‍െറ ഭാഗമായി എരുമേലി എസ്.ഐ ജര്‍ലിന്‍ വി. സ്കറിയയുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍ പ്രതിനിധികള്‍ എരുമേലിയിലത്തെി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തീര്‍ഥാടനകേന്ദ്രമായ എരുമേലിയിലെ കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗവുമായാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന എരുമേലിയില്‍ മോഷണവും കുറ്റകൃത്യങ്ങളും പതിവാണ്. ഇവയെ നേരിടാന്‍ എല്ലാ വര്‍ഷവും കാമറകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും കാര്യക്ഷമതയില്ലാത്ത കാമറകളാണ് സ്ഥാപിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് സൂക്ഷ്മ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 32 സ്ഥലങ്ങളിലായി 70 കാമറകളാണ് സ്ഥാപിക്കുക. ഇടത്താവളങ്ങള്‍, കണമല, പേട്ടതുള്ളല്‍പ്പാത, കാനനപാതയിലെ കോയിക്കക്കാവ് തുടങ്ങി വിവിധ പ്രദേശങ്ങളിലും എരുമേലി ടൗണിലെ തിരക്കേറിയ പ്രദേശങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ഇതോടെ തീര്‍ഥാടനകാലത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സാധിക്കുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.