മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യ നീക്കം ഇന്നുമുതല്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ചില്ലുകുപ്പികളടങ്ങിയ മാലിന്യക്കൂമ്പാരം ശനിയാഴ്ച മുതല്‍ നീക്കും. ഇന്ത്യന്‍ കോഫി ഹൗസ്, ആശുപത്രി കാന്‍റീന്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറയും മാനസികരോഗ വിഭാഗം വാര്‍ഡിന്‍െറ കൂടെയുള്ള സ്ഥലത്താണ് പ്ളാസ്റ്റിക് ചാക്കുകളില്‍ ചില്ലുകുപ്പി അടക്കമുള്ള മാലിന്യം തള്ളിയിരിക്കുന്നത്. നാലുവര്‍ഷമായി ഇവിടെ മാലിന്യം തള്ളാന്‍ തുടങ്ങിയിട്ട്. 35 ടണ്‍ ചില്ലുകുപ്പികള്‍ മാത്രമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍നിന്ന് പുറന്തള്ളുന്ന കുപ്പികളാണ് ഇവ. ഇത് വാര്‍ത്തയായതോടെയാണ് വര്‍ഷങ്ങളായി നീക്കം ചെയ്യാതെ കിടന്ന പാഴ്വസ്തുക്കളും മാലിന്യവും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായത്. ഉപയോഗശൂന്യമായ കുപ്പികള്‍ പുനരുപയോഗത്തിന് ഉപയോഗിക്കാന്‍ കൊണ്ടുപോകാതിരുന്നതാണ് കുപ്പികളുടെ മാലിന്യക്കൂമ്പാരം ഉണ്ടാകാന്‍ ഇടയായത്. തുടര്‍ന്ന്, ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ചിന്‍ തമിഴ്നാട്ടിലെ ഒരു ഏജന്‍സി വഴിയാണ് കുപ്പികള്‍ കൊണ്ടുപോകാന്‍ ധാരണയുണ്ടാക്കിയത്. ഒരുകിലോ കുപ്പിക്ക് ഒരു രൂപ ആശുപത്രി അധികൃതര്‍ ഏജന്‍സിക്ക് നല്‍കുമെന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങളായി നീക്കം ചെയ്യാതിരുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ കഴിഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.