കോട്ടയം: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍െറ പുതിയ സിനിമയായ ‘കബാലി’ക്ക് ജില്ലയില്‍ ആരാധകരുടെ വരവേല്‍പ്. രജനി ആരാധകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെതന്നെ എത്തിയതോടെ തിയറ്ററുകള്‍ക്ക് മുന്നില്‍ ആവേശത്തിരയായി. താളമേളങ്ങളും ചേര്‍ന്നതോടെ തിയറ്ററുകള്‍ ഉത്സവപ്രതീതിയിലായി. ജില്ലയില്‍ ആദ്യത്തെ ഷോ തലയോലപ്പറമ്പിലെ കാര്‍ണിവല്‍ സിനിമാസില്‍ നടന്നു. നിറഞ്ഞ സദസ്സില്‍ രാവിലെ 7.45നായിരുന്നു ആദ്യ ഷോ. കോട്ടയം ആഷയില്‍ എട്ടിന് സിനിമ തുടങ്ങി. ആദ്യഷോയുടെ ടിക്കറ്റുകള്‍ ഫാന്‍സുകാര്‍ നേരത്തേ കൈക്കലാക്കിയിരുന്നു. എല്ലായിടത്തും ഹൗസ്ഫുള്ളായിരുന്നു പ്രദര്‍ശനം. സിനിമ തുടങ്ങിയതോടെ രജനീകാന്തിന്‍െറ ഒരോ ചലനവും ആര്‍പ്പുവിളികളോടെയും കൈയടികളോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്. സിനിമ കണ്ടിറങ്ങിയ കടുത്ത ആരാധകര്‍ സൂപ്പര്‍ സിനിമയെന്ന് വിശേഷിപ്പിച്ചപ്പോള്‍ മറ്റ് ചിലര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ളെന്ന് അഭിപ്രായപ്പെട്ടു. പൊതുവേ ആദ്യദിനം സമ്മിശ്രപ്രതികരണമാണ ്സിനിമക്ക് ലഭിച്ചത്. ടിക്കറ്റ് ക്ഷാമത്തിനിടെ ചിലയിടങ്ങളില്‍ 500മുതല്‍ 1000 രൂപക്കുവരെ കരിഞ്ചന്തയില്‍ ടിക്കറ്റ് വിറ്റതായി പറയപ്പെടുന്നു. ടിക്കറ്റ് ലഭിക്കാതെ നിരവധിപേര്‍ മടങ്ങുകയും ചെയ്തു. ജില്ലയില്‍ 15 കേന്ദ്രങ്ങളിലായിരുന്നു ‘കബാലി’യുടെ റിലീസിങ്. പല തിയറ്ററുകളിലും സ്പെഷല്‍ ഷോകളും ഉണ്ടായിരുന്നു. രജനിയുടെ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തിയും ചെണ്ടകൊട്ടിയും നൃത്തം ചെയ്തുമാണ് ആരാധകര്‍ ‘കബാലി’യെ വരവേറ്റത്. ഇതിലെ നെരുപ്പുടാ... എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ഇതിനകം നിരവധിപേര്‍ മൊബൈലില്‍ കാളര്‍ ടോണ്‍ ആക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.