മൊബൈല്‍ ടവറുകളിലെ കേബ്ളുകള്‍ മോഷ്ടിച്ചു വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍

കോട്ടയം: മൊബൈല്‍ ടവറുകളിലെ കേബ്ളുകള്‍ മോഷ്ടിച്ചു വില്‍പന നടത്തിയിരുന്ന തിരുനെല്‍വേലി സ്വദേശിയായ യുവാവ് പിടിയില്‍. സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ താല്‍ക്കാലിക എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി മിഡില്‍ സ്ട്രീറ്റില്‍ പ്രതാപിനെയാണ് (24) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം 14ന് വൈകീട്ട് കോട്ടയം ചാലുകുന്നിലുള്ള മൊബൈല്‍ ടവറില്‍ നിന്നാണ് കേബ്ളുകള്‍ മോഷ്ടിച്ചത്. മൊബൈല്‍ ടവറിന്‍െറ ചാര്‍ജ് കുറഞ്ഞതോടെ മാനേജര്‍ നടത്തിയ പരിശോധനയിലാണ് കേബ്ളുകള്‍ മോഷണം പോയ വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സി.സി ടി.വി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ മൂന്നുനില കെട്ടിടത്തിന്‍െറ മുകളില്‍ സ്ഥിതി ചെയ്യുന്ന ടവറിലേക്ക് അപരിചിതനായ ഒരാള്‍ പോകുന്നതായി കണ്ടത്തെി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാള്‍ വടവാതൂരിലുള്ള ടവറില്‍ എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. തുടര്‍ന്നു ഇയാളുടെ തിരുനക്കരയിലുള്ള താമസസ്ഥലം പരിശോധിച്ചപ്പോള്‍ കട്ടിങ് പ്ളെയര്‍ ഉള്‍പ്പെടെ വസ്തുക്കളും കണ്ടത്തെി. വിശദമായി ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തിരുനക്കരയിലുള്ള ഒരു ആക്രിക്കടയില്‍നിന്ന് ഇയാള്‍ വില്‍പന നടത്തിയ കേബ്ളുകളും പൊലീസ് കണ്ടത്തെിയിട്ടുണ്ട്. വെസ്റ്റ് എസ്.ഐ എം.ജെ. അഭിലാഷിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.