ഏറ്റുമാനൂര്‍: കോട്ടയം ടെക്സ്റ്റൈല്‍സില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന സ്ത്രീ തൊഴിലാളികള്‍ക്കുനേരെ ആക്രമണം. നാലുപേര്‍ക്കു പരിക്കേറ്റു. എ.ഐ.ടി.യു.സി പ്രവര്‍ത്തകരായ യമുനാദേവി, ശോഭനകുമാരി, കുഞ്ഞുമോള്‍, കെ.ജെ. കുഞ്ഞമ്മ എന്നിവര്‍ക്കാണു പരിക്കേറ്റത്. യമുനാദേവിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫാക്ടറിക്കകത്തു സമരം നടത്തുകയായിരുന്ന തൊഴിലാളികള്‍ക്കുനേരെ ഒരു വിഭാഗം ആക്രമണം അഴിച്ചുവിട്ടത്. ജനറല്‍ മാനേജറുടെ ഓഫിസിനു മുന്നില്‍ പായവിരിച്ചു കിടന്നിരുന്ന സ്ത്രീ തൊഴിലാളികളെ പുരുഷന്മാരുമടങ്ങുന്ന സംഘം അസഭ്യം പറയുകയും സ്ത്രീകളുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്യുകയുമായിരുന്നു. സി.ഐ.ടി.യു യൂനിയനില്‍ പെട്ടവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇവര്‍ അടിക്കുകയും ചവിട്ടുകയും കടിക്കുകയും ചെയ്തതായി മര്‍ദനത്തിനിരയായ തൊഴിലാളികള്‍ പറഞ്ഞു. സി.ഐ നിര്‍മല്‍ ബോസ്, എസ്.ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തത്തെിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. എ.ഐ.ടി.യു.സി യൂനിയന്‍െറ പരാതിപ്രകാരം സംഭവത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. സി.ഐ.ടി.യു യൂനിയന്‍ പ്രവര്‍ത്തകര്‍ തിരിച്ചും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, കമ്പനിയില്‍ പുതിയതായി ചാര്‍ജെടുത്ത മാനേജറുടെ അഭ്യര്‍ഥന പ്രകാരം സമരം രണ്ടു ദിവസത്തേക്കു നിര്‍ത്തിവെച്ചതായി ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ വിശദപഠനം നടത്തണമെന്ന ഉദ്യോഗസ്ഥന്‍െറ അഭ്യര്‍ഥനമാനിച്ചാണ് സമരം നിര്‍ത്തിവെച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീ തൊഴിലാളികള്‍ക്കെതിരായ മാനേജ്മെന്‍റിന്‍െറ പ്രതികാര നടപടികളില്‍ പ്രതിഷേധിച്ച് കോട്ടയം ടെക്സ്റ്റൈല്‍സ് എംപ്ളോയീസ് യൂനിയന്‍ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഓരോ ദിവസവും ജോലിക്കത്തെുന്ന സ്ത്രീ തൊഴിലാളികളില്‍ സീനിയോറിറ്റി നിഷേധിക്കപ്പെടുന്നവര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം. ചൊവ്വാഴ്ച രാവിലെ 12 പേരാണ് സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.