സി.ആര്‍.പി.എഫ് പ്രത്യേക സേന ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു

മുണ്ടക്കയം: ശബരിമലയടക്കം ദക്ഷിണേന്ത്യന്‍ സുരക്ഷാ ചുമതലയുള്ള സി.ആര്‍.പി.എഫ് പ്രത്യേക സേന ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് പ്രശ്നബാധിത മേഖലകളുടെയും തീവ്രവാദ സാധ്യതകളെയും പറ്റി വിവരശേഖരണം ആരംഭിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്‍റ് കെ.വി. കുര്യാക്കോസിന്‍െറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയുടെ എല്ലാ പ്രദേശങ്ങളും ക്രോഡീകരിച്ച് വിവരശേഖരണം നടത്തി. കോയമ്പത്തൂര്‍ കേന്ദ്രമായുള്ള സി.ആര്‍.പി.എഫിന്‍െറ സ്പെഷല്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്‍െറ 45 പേരടങ്ങുന്ന സംഘമാണ് എത്തിയത്. എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച് മേഖലയുടെ സമഗ്രചിത്രം കേന്ദ്ര ഓഫിസിലത്തെിക്കാന്‍ കഴിവുള്ള വജ്ര എന്ന യൂനിറ്റുമായിട്ടായിരുന്നു സന്ദര്‍ശനം. ജി.പി.ആര്‍.എസ് നിയന്ത്രണത്തിലുള്ള കാമറ സജ്ജീകരിച്ചിരിക്കുന്ന വാഹനത്തില്‍150 മീറ്റര്‍ ദൂരത്തില്‍നിന്ന് ഷെല്ലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും വാഹനത്തിലുണ്ട്. ആധുനിക തോക്കുകള്‍ ശരീരത്തില്‍ ധരിക്കാനുള്ള റോബോട്ട് ജാക്കറ്റുകള്‍, ഇലക്ട്രിക് ലാത്തികള്‍ തുടങ്ങി പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയായിരുന്നു സംഘത്തിന്‍െറ വരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.