കോട്ടയം: കുറ്റകൃത്യങ്ങള്‍ തടയാനും അറിയിക്കാനും ബോധവത്കരണവുമായി പൊലീസ്. ആദ്യമായാണ് കുറ്റകൃത്യം തടയുന്നതിന്‍െറ ഉത്തരവാദിത്തത്തെക്കുറിച്ച് ജില്ലയിലെ ജനങ്ങള്‍ക്ക് പൊലീസ് ബോധവത്കരണം നടത്തുന്നത്. വീട്ടില്‍ കയറിയുള്ള ആക്രമണം, മാല പറിക്കല്‍ എന്നിവ എങ്ങനെ പ്രതിരോധിക്കാം, അടിയന്തര ഘട്ടങ്ങളില്‍ പൊലീസിനെയും മറ്റും വിവരം അറിയിക്കേണ്ടതെങ്ങനെ തുടങ്ങി അപകട മുനമ്പില്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ബോധവത്കരണം നടത്തി സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസിനെയും എക്സൈസിനെയും ഫയര്‍ഫോഴ്സിനെയും വിവരങ്ങള്‍ അറിയിക്കുക എന്ന ദൗത്യം കൂടി ജനങ്ങള്‍ ഏറ്റെടുക്കും. ജില്ലയിലെ 500 റെസിഡന്‍റ്സ് അസോസിയേഷനുകള്‍ വഴി നടപ്പാക്കുന്ന പുതിയ പദ്ധതിക്കായുള്ള പരിശീലന പരിപാടി എ.ആര്‍ ക്യാമ്പില്‍ ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രനാണ് പുതിയ പദ്ധതിക്ക് പിന്നില്‍. പദ്ധതി വിജയിച്ചാല്‍ ജില്ലയില്‍ എവിടെ കുറ്റകൃത്യം നടന്നാലും ഉടന്‍ പൊലീസിന് അറിയാന്‍ കഴിയും. ഓരോ റെസി. അസോസിയേഷനില്‍നിന്ന് രണ്ടുപേര്‍ക്ക് വീതമാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ അവരുടെ മേഖലയിലുള്ള വീട്ടുകാരെ പരിശീലിപ്പിക്കും. അതോടെ മുഴുവന്‍ ജനങ്ങളിലും അവബോധമുണ്ടാക്കാന്‍ കഴിയും. സ്ത്രീ ഒറ്റക്കുള്ളപ്പോള്‍ ആരെങ്കിലും വന്ന് അക്രമത്തിന് മുതിരുകയോ കൈയേറ്റത്തിന് ശ്രമിക്കുകയോ ചെയ്താല്‍ അവര്‍ പേടിച്ച് വീടിനകത്തേക്ക് കയറുകയാണ് സ്വാഭാവികമായി ചെയ്യുക. എന്നാല്‍, വാതില്‍ തുറക്കുമ്പോള്‍ അപകടകരമായ അവസ്ഥയാണെങ്കില്‍ അകത്തേക്കുപോകാതെ പുറത്തേക്ക് ഓടുകയാണെങ്കില്‍ മോഷണത്തിനോ അക്രമത്തിനോ വരുന്നയാള്‍ ഒരുനിമിഷം സ്തംഭിക്കും. ആ ഒരുനിമിഷം കൊണ്ട് ആളെക്കൂട്ടാന്‍ സാധിക്കും. ഒരുപക്ഷേ അക്രമി കടന്നുകളയാനും സാധ്യതയുണ്ട്. സ്ത്രീ അകത്തേക്ക് ഓടിയാല്‍ അക്രമിക്ക് വേഗം സ്ത്രീയെ കീഴടക്കി മോഷണം നടത്താം. എതിര്‍ക്കുന്നവരെ കൊന്നും മോഷണം നടത്താന്‍ പ്രേരകമാകും. എന്നാല്‍, പുറത്തേക്കാണ് ഓടുന്നതെങ്കില്‍ ആളെക്കൂട്ടി മോഷ്ടാവിനെ അല്ളെങ്കില്‍ അക്രമിയെ പിടികൂടാനും സാധിക്കും. ഇത്തരത്തില്‍ സ്വയം പ്രതിരോധം കൂടി സാധ്യമാക്കുന്ന തരത്തിലാണ് ക്ളാസുകള്‍. ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാറിന്‍െറ നേതൃത്വത്തിലാണ് ക്ളാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.