എരുമേലി: ഡോക്ടര്‍മാരുടെ അഭാവത്താല്‍ രാത്രി ചികിത്സ നിര്‍ത്തിയ സാമൂഹികാരോഗ്യകേന്ദ്രത്തിന് നഴ്സുമാരുടെ അഭാവം മൂലം താഴുവീഴുന്നു. ദിനേന അഞ്ഞൂറിലധികം രോഗികള്‍ ഒ.പി വിഭാഗത്തില്‍ ചികിത്സക്കായി എത്തുന്ന എരുമേലി സര്‍ക്കാര്‍ ആശുപത്രിയാണ് വൈകുന്നേരം ആറോടെ അടച്ചു പൂട്ടുന്നത്. എരുമേലിയിലെ സാധാരണക്കാരുടെയും കര്‍ഷകരുടെയും ആശ്രയ കേന്ദ്രമായിരുന്ന ആശുപത്രിയില്‍ രാത്രി ചികിത്സ നിര്‍ത്തിവെച്ചിരുന്നെങ്കിലും സ്റ്റാഫ് നഴ്സിന്‍െറയും അറ്റന്‍ഡറിന്‍െറയും സേവനം ലഭ്യമായിരുന്നു. എന്നാല്‍, ജീവനക്കാരുടെ കുറവു മൂലം ഈ സേവനവും നിലച്ചു. ഏഴു ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ്, ഫാര്‍മസി, ലാബ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ജീവനക്കാരുടെ അഭാവം നിലവിലുണ്ട്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ജീവനക്കാരുടെ അഭാവം ബാധിക്കുന്നതിനാല്‍ ജനകീയ പ്രതിഷേധം ശക്തമാകുകയാണ്. സ്റ്റാഫ് നഴ്സുമാരെ രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമായി ദൂരെസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതായും പറയപ്പെടുന്നു. അശരണരും ആലംബഹീനരുമായ രോഗികളുടെ അഭയ കേന്ദ്രമായ ആശുപത്രിയില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തി 24 മണിക്കൂര്‍ സേവനം പ്രാപ്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.