അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

പാലാ: അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭരണങ്ങാനത്ത് ചൊവ്വാഴ്ച തുടക്കമാകും. 28വരെ നടക്കുന്ന തിരുനാളിന് കപ്പോളയും വിശുദ്ധ ഭൂമിയും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. രാവിലെ രാവിലെ 10.45ന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. 11ന് മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ. ജോണ്‍ പാളിത്തോട്ടം, ഫാ. ജോസഫ് നരിതൂക്കില്‍ എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് 2.30ന്, നാലിനും അഞ്ചിനും കുര്‍ബാന നടക്കും. 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം നടക്കും. 20 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11ന് വിവിധ രൂപത അധ്യക്ഷന്മാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും തിരുക്കര്‍മങ്ങളും നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.15നും 6.30നും 8.30നും 11നും വൈകീട്ട് നാലിനും അഞ്ചിനും കുര്‍ബാനയും നൊവേനയും ലദീഞ്ഞും നടക്കും. എല്ലാ ദിവസവും വൈകീട്ട് 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണവും നടക്കും. പ്രധാന തിരുനാള്‍ ദിവസമായ 28ന് രാവിലെ 4.45ന് ഫാ. ഫ്രാന്‍സീസ് വടക്കേലും ആറിന് ഫാ. ബക്കുമാന്‍സ് കുന്നുംപുറവും കുര്‍ബാനയര്‍പ്പിക്കും. 7.15ന് നേര്‍ച്ചയപ്പം വെഞ്ചരിപ്പ്. 7.30ന് ഇടവക ദേവാലയത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ കുര്‍ബാനയര്‍പ്പിക്കും. 8.15നും 9.15നും കുര്‍ബാന. 10ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസയും സന്ദേശവും നടക്കും. റവ. തോമസ് പുതുകുളങ്ങര, ഫാ. ജോസഫ് അരിമറ്റം എന്നിവര്‍ സഹകാര്‍മികരാവും. 12ന് തിരുനാള്‍ ജപമാല പ്രദക്ഷിണം. ഫാ. തോമസ് ഓലിക്കല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. അലക്സ് പൈകട എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 2.30നും 3.30നും 4.30നും 5.30നും ഫാ. മാത്യു കോരക്കുഴ, ഫാ. എബ്രഹാം വെട്ടുവയലില്‍, റവ. ജോസഫ് തടത്തില്‍, റവ. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 28ന് രാവിലെ 7.30 മുതല്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ എത്തുന്ന എല്ലാവര്‍ക്കും നേര്‍ച്ചയപ്പം വിതരണം ചെയ്യും. വെടിക്കെട്ട്, വാദ്യമേളങ്ങള്‍, വിലകൂടിയ വര്‍ണതോരണങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് തിരുനാള്‍ ആഘോഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.