പൊലീസിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍: യുവതിയുടെ ദുരൂഹ മരണം ആത്മഹത്യയാക്കാന്‍ ശ്രമമെന്ന് ആരോപണം

മുണ്ടക്കയം: യുവതിയായ വീട്ടമ്മയുടെ ദുരൂഹമരണം ആത്മഹത്യയാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി കുടുംബശ്രീ പ്രവര്‍ത്തകര്‍. പൊലീസിന്‍െറ നീക്കം സാധാരണക്കാരോടുള്ള നീതിനിഷേധമാണെന്ന് ഭാരവാഹികളായ സുപ്രഭ രാജന്‍, ബേബി രജനി, എം.എം. ഓമന, ശാലിനി സജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജൂണ്‍ 19ന് വീട്ടില്‍ പൊള്ളലേറ്റനിലയില്‍ കണ്ടത്തെുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുകയും ചെയ്ത താന്നിക്കപതാല്‍ പൂന്തോപ്പില്‍ നിഷയുടെ (മഞ്ജു -34) മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇവര്‍ പറഞ്ഞു. മഞ്ജു ആത്മഹത്യ ചെയ്യില്ളെന്നും ഭര്‍ത്താവ് ജയന്‍ കൊലപ്പെടുത്തിയതാണെന്നും മകനും മാതാപിതാക്കളും മുണ്ടക്കയം പൊലീസിന് മൊഴിനല്‍കിയിട്ടും ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തിന്‍െറ തലേനാള്‍ രാത്രി ആറുമുതല്‍ ജയന്‍ നിഷയെ മര്‍ദിച്ചിരുന്നുവത്രെ. പുലര്‍ച്ചെ മൂന്നുമണിയോടെ നിലവിളികേട്ട് എത്തിയ അയല്‍വാസികള്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ നിഷയെ കാണുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആളുകള്‍ നിര്‍ബന്ധിച്ചെങ്കിലും അതിനനുവദിക്കാതെ കിലോമീറ്ററുകള്‍ക്കകലെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലേക്കാണ് നിഷയെ കൊണ്ടുപോയത്. പാചകം ചെയ്യുന്നതിനിടെ നിഷയുടെ വസ്ത്രത്തില്‍ തീപിടിച്ചെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, പുലര്‍ച്ചെ മൂന്നുമണിക്ക് അതിനു സാധ്യതയില്ളെന്നും പൊലീസും അയല്‍ക്കാരും അവിടെയത്തെിയപ്പോള്‍ അതുസംബന്ധിച്ച ലക്ഷണങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ലന്നും ഇവര്‍ പറഞ്ഞു. കുടുംബശ്രീ സെക്രട്ടറി, കെ.പി.എം.എസ് വനിത കൗണ്‍സിലര്‍, തൊഴിലുറപ്പ് മേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന നിഷ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല. മദ്യപിച്ചു വീട്ടിലത്തെുന്ന ജയന്‍ ഭാര്യയെ മര്‍ദിക്കുന്നത് പതിവാണ്. ജയന്‍െറ മര്‍ദനത്തില്‍ പലപ്പോഴും പരിക്കേറ്റിട്ടുണ്ടെങ്കിലും നിഷ ഇക്കാര്യങ്ങള്‍ പുറത്തുപറയാറില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു. പട്ടികജാതിക്കാരിയായ യുവതിയുടെ മരണം പൊലീസ് ആത്മഹത്യയായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെയെങ്കില്‍ അതിനുള്ള സാഹചര്യം എന്താണെന്ന് അന്വേഷിക്കാന്‍പോലും പൊലീസ് തയാറായിട്ടില്ല. മുണ്ടക്കയം എസ്.ഐയുടെ ഭാഗത്തുനിന്ന് നീതിലഭിക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണംനടത്തി കുറ്റക്കാരനെ ശിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ തയാറായില്ലങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്, ദേശീയപാത ഉപരോധം എന്നിവ നടത്തുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് അംഗം കെ.സി. സുരേഷ്, ഓമന ബാബു, ചിന്നമ്മ തങ്കപ്പന്‍, അജിത രാജു എന്നിവരും പങ്കെടുത്തു. നിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ താന്നിക്കപതാലില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബേബി രജനി, ശാലിനി സജീവന്‍, സുപ്രഭ രാജന്‍, ലീലാമ്മ കുഞ്ഞുമോന്‍, എം.എം. ഓംന, റജീന റഫീഖ്, കെ.സി. സുരേഷ്, പി.ആര്‍, സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.