ഏറ്റുമാനൂര്‍: സ്ത്രീ തൊഴിലാളികളോടുള്ള മാനേജ്മെന്‍റിന്‍െറ പ്രതികാര നടപടിക്കെതിരെ കോട്ടയം ടെക്സ്റ്റൈല്‍സിലെ സ്ത്രീ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വൈകുന്നേരത്തോടെ തൊഴിലാളികളെ പൊലീസ് നീക്കം ചെയ്തു. ജനറല്‍ മാനേജറുടെ ഓഫിസ് പടിക്കലാണ് രാവിലെ എട്ടിന് 16 സ്ത്രീ തൊഴിലാളികള്‍ നിരാഹാര സമരം ആരംഭിച്ചത്. മാനേജ്മെന്‍റിന്‍െറ ആവശ്യപ്രകാരം വൈകീട്ട് അഞ്ചിന് ഏറ്റുമാനൂര്‍ പൊലീസത്തെി ഇവരെ ഫാക്ടറി വളപ്പില്‍നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഫാക്ടറി ആക്ട് പ്രകാരം രാത്രി 10നുശേഷം തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആദ്യഷിഫ്റ്റ് രാവിലെ ആറിന് തുടങ്ങണമെന്നും സ്ത്രീ തൊഴിലാളികളുടെ രണ്ടു മണിക്കൂര്‍ വേതനം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ജൂണ്‍ 29ന് റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കിയില്ല. രാത്രി ഷിഫ്റ്റില്‍ പണിയെടുക്കുന്നില്ളെന്ന കാരണം പറഞ്ഞ് സ്ത്രീ തൊഴിലാളികളുടെ സീനിയോറിറ്റി നഷ്ടപ്പെടുത്തി ഡിപ്രൊമോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കാനും ശ്രമമുണ്ടായി. ഇത് നിയമവിരുദ്ധമാണെന്നും ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുംവരെ ഒരു നടപടിയും ഉണ്ടാകരുതെന്നുമുള്ള ഡി.എല്‍.ഒയുടെ നിര്‍ദേശം അവഗണിച്ച് സ്ത്രീ തൊഴിലാളികളുടെ ജോലി നിഷേധിക്കുന്ന നിലപാടിനെതിരെയാണ് തൊഴിലാളികള്‍ ഫാക്ടറിക്കകത്തും പുറത്തും അനിശ്ചിതകാല സമരം നടത്തുന്നത്. സമരം ചെയ്യുന്ന തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിച്ച് വൈകീട്ട് മൂന്നു മുതല്‍ എ.ഐ.ടി.യു.സി നേതാക്കളും പ്രവര്‍ത്തകരും ഫാക്ടറി പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. പി.ഡി. യമുനാദേവി, ബിന്ദു അനില്‍, ഗയാനിധി, ബീന കുര്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.