ഉന്നത വിജയം നേടിയ കുട്ടികളെ ഗ്രാമപഞ്ചായത്ത് ആദരിച്ചു

ഈരാറ്റുപേട്ട: എസ്.എസ്.എല്‍.സി, പ്ളസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ തീക്കോയി ഗ്രാമപഞ്ചായത്ത് ആദരിച്ചു. പി.സി. ജോര്‍ജ്. എം.എല്‍.എ വിദ്യാര്‍ഥികളെ ആദരിക്കുകയും പൗരാവകാശരേഖയുടെ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. നൂറുശതമാനം വിജയം നേടിയ തീക്കോയി സെന്‍റ് മേരീസ് എച്ച്.എസിനും ഗവ. ടെക്നിക്കല്‍ എച്ച്.എസിനും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി. പ്രസിഡന്‍റ് കെ.സി. ജയിംസ് അധ്യക്ഷതവഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രേംജി, ലിസി സെബാസ്റ്റ്യന്‍, ബിനോയി ജോസഫ്, റോഷ്ണി ടോമി, രോഹിണി ഭായി ഉണ്ണികൃഷ്ണന്‍, ഷാജി മാത്യു മേക്കാട്ട്, കെ.ജെ. മാത്യു, കുര്യാക്കോസ് ജോര്‍ജ്, ആര്‍. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ലീലാമ്മ ജോര്‍ജുകുട്ടി, ജെസി തോമസ്, മഞ്ജു സിജോ, നൈസമ്മ ജോര്‍ജ്, വിജയമ്മ ഗോപി, പി. മുരുകന്‍, ഷൈനി ബേബി, ആന്‍സി ജെസ്റ്റിന്‍, എം.ഐ. ബേബി, ഷാജന്‍ പുറപ്പന്താനം, പയസ് കവളംമാക്കല്‍, കെ.കെ. പരിക്കൊച്ച്, കെ.ബി. സന്തോഷ് കുമാര്‍, റെസി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.