നഗരത്തില്‍ ഓട്ടോകള്‍ യാത്രക്കാരെ പിഴിയുന്നു

കോട്ടയം: പ്രീപെയ്ഡ് കൗണ്ടറുകളില്ലാത്തതിനാല്‍ നഗരത്തില്‍ ഓട്ടോ കൂലിയെ ചൊല്ലി തര്‍ക്കം. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള ഓട്ടോ, ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍ അമിതചാര്‍ജ് വാങ്ങുന്നതായി പരാതി ഏറെയാണ്. ചിലര്‍ അതിക്രമങ്ങള്‍ കാട്ടുന്നതായും പരാതിയുണ്ട്. ഇതിനാല്‍ രാത്രി സ്ത്രീകള്‍ക്ക് ഓട്ടോയില്‍ സഞ്ചരിക്കാന്‍പോലും ഭയമാണ്. ചോദ്യം ചെയ്താല്‍ അപമര്യാദയായി പെരുമാറുന്നതും അസഭ്യം പറയുന്നതും പതിവാണ്. രാത്രി മൂന്നിരട്ടിയിലേറെ ചാര്‍ജുവരെ ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാരുണ്ട്. ബേക്കര്‍ ജങ്ഷനില്‍നിന്ന് ഓട്ടോയില്‍ കയറിയാല്‍ 30 ആണ് മിനിമം ചാര്‍ജ്. കെ.എസ്.ആര്‍.ടി.സിയിലും റെയില്‍വേ സ്റ്റേഷനിലെയും ഓട്ടോനിരക്കില്‍ ഏകീകൃത കണക്കൊന്നുമില്ല. നിരക്കിനെ ചൊല്ലി പൊലീസില്‍ പരാതിനല്‍കിയാലും ആരും തിരിഞ്ഞുനോക്കാറില്ളെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.